കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൻ്റെ (NCESS) 13-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. ചണ്ഡീഗഢ് പഞ്ചാബ് സർവകലാശാലയിലെ എമറിറ്റസ് പ്രൊഫസറും പ്രമുഖ പാലിയന്റോളജിസ്റ്റുമായ പ്രൊഫ. അശോക് സാഹ്നി മുഖ്യാതിഥിയായി.”ദി സ്കെലിറ്റൺസ് ഇൻ നേച്ചേഴ്സ് കപ്പ്ബോർഡ്: എ ബയോമെക്കാനിക്കൽ അപ്രോച്ച് ടു ക്രിയേറ്റിവിറ്റി” എന്ന വിഷയത്തിൽ പ്രൊഫ. അശോക് സാഹ്നി സ്ഥാപക ദിന മുഖ്യ പ്രഭാഷണം നടത്തി.

NCESS ഡയറക്ടർ പ്രൊഫ. എൻ. വി. ചലപതി റാവു സ്വാഗതം ആശംസിച്ചു. 2025 ലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ശാസ്ത്ര നേട്ടങ്ങളും ദേശീയ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള അതിന്റെ സുസ്ഥിര സംഭാവനകളും അദ്ദേഹം എടുത്തുകാട്ടി. എൻസിഇഎസ്‌എസ് റിക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. 250 ലധികം ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേരള ഗവൺമെൻ്റിനു കീഴിലെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസാണ് (CESS) പിന്നീട് പരിണമിച്ച് 2014 ജനുവരി 1 ന് ഒരു ദേശീയ സ്ഥാപനമായ NCESS ആയി സ്ഥാപിതമായത്. വർഷങ്ങളായി, ഇന്ത്യയിൽ ഭൗമവ്യവസ്ഥാ ശാസ്ത്ര ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ NCESS ഒരു പ്രധാന സ്ഥാപനമായി ഉയർന്നുവന്നിട്ടുണ്ട്.



