Friday, January 9, 2026
Homeകേരളംതദ്ദേശതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിനു ആരംഭിക്കും

തദ്ദേശതിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിനു ആരംഭിക്കും

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ നടക്കും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലും എണ്ണും. വോട്ടെണ്ണൽ രാവിലെ എട്ടിനു ആരംഭിക്കും. കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.

വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക. ലീഡ് നിലയും ഫലവും തത്സമയം TREND ൽ അറിയാൻ കഴിയും. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും.

തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണം. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാർ. 2020 ലെ തിരഞ്ഞെടുപ്പിൽ 21005743 വോട്ടർമാരാണ് വോട്ട് ചെയ്തിരുന്നത്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ഇത് കൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്.

വോട്ടർമാരുടെ എണ്ണത്തിലും 2025-ൽ വർധനയുണ്ടായി. 28607658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക പ്രകാരമുള്ളത്. 2020 ൽ ഇത് 27656910 ആയിരുന്നു.

1993 – ൽ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിനുശേഷം 1995 ൽ നടന്ന ആദ്യ തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ 15074169 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 20508855 ആയിരുന്നു അന്നത്തെ വോട്ടർമാരുടെ ആകെ എണ്ണം.

2025 തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗ് നടന്നു. തിരുവനന്തപുരം – 67.47%, കൊല്ലം – 70.35%, പത്തനംതിട്ട – 66.78%, ആലപ്പുഴ – 73.82%, കോട്ടയം – 70.86%, ഇടുക്കി – 71.78%, എറണാകുളം – 74.57%, തൃശൂർ – 72.48%, പാലക്കാട് – 76.27%, മലപ്പുറം – 77.37%, കോഴിക്കോട് – 77.27%, വയനാട് – 78.29%, കണ്ണൂർ – 76.77%, കാസർഗോഡ് – 74.89%. എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29%, കൊല്ലത്ത് 63.35%, കൊച്ചിയിൽ 62.44%, തൃശൂർ 62.45%, കോഴിക്കോട് 69.55% കണ്ണൂർ 70.33 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.

1995 മുതൽ 2025 വരെയുള്ള തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവരങ്ങളും 2025 ലെ ജില്ലാടിസ്ഥാനത്തിലുള്ള വിശദവിവരവും ചുവടെ:

പോളിങ് ശതമാനം (1995-2025)

വർഷം

വോട്ടർമാരുടെ എണ്ണം

പോൾ ചെയ്ത വോട്ടുകൾ

വോട്ടിംഗ് ശതമാനം

2025

28607658

21079609

73.69

2020

27656910

21005743

75.95

2015

25108536

19524397

77.76

2010

24012535

18326367

76.32

2005

23705440

16984236

70.35

2000

22504328

14873110

66.09

1995

20508855

15074169

73.5

പൊതുതിരഞ്ഞെടുപ്പ് 2025 വോട്ടിങ് ശതമാനം

ജില്ല

ആകെ വോട്ടർമാർ

ആകെ പോൾ ചെയ്തത്

ശതമാനം

പുരുഷ വോട്ടർമാർ

പോൾ ചെയ്തത്

ശതമാനം

സ്ത്രീ വോട്ടർമാർ

പോൾ ചെയ്തത്

പോൾ ശതമാനം

ട്രാൻസ്‌ജെൻഡർ വോട്ടർമാർ

പോൾ ചെയ്ത

പോൾ ശതമാനം

തിരുവനന്തപുരം

2912773

1965363

67.47%

1353215

914739

67.6%

1559526

1050607

67.37%

32

17

53.12%

കൊല്ലം

2271343

1597925

70.35%

1051548

726027

69.04%

1219772

871892

71.48%

23

6

26.09%

പത്തനംതിട്ട

1062756

709669

66.78%

490779

330173

67.28%

571974

379495

66.35%

3

1

33.33%

ആലപ്പുഴ

1802555

1330558

73.82%

841567

626674

74.47%

960976

703880

73.25%

12

4

33.33%

കോട്ടയം

1641176

1163010

70.86%

784842

574529

73.2%

856321

588477

68.72%

13

4

30.77%

ഇടുക്കി

912133

654684

71.78%

443520

329060

74.19%

468602

325616

69.49%

11

8

72.73%

എറണാകുളം

2667746

1989428

74.57%

1279170

970758

75.89%

1388544

1018658

73.36%

32

12

37.5%

തൃശൂർ

2754275

1996347

72.48%

1286141

919832

71.52%

1468108

1076504

73.33%

26

11

42.31%

പാലക്കാട്

2433390

1855982

76.27%

1151562

871428

75.67%

1281805

984546

76.81%

23

8

34.78%

മലപ്പുറം

3618851

2800039

77.37%

1740280

1265295

72.71%

1878520

1534716

81.7%

51

28

54.9%

കോഴിക്കോട്

2682682

2072976

77.27%

1266375

952475

75.21%

1416275

1120492

79.12%

32

9

28.12%

വയനാട്

647378

506823

78.29%

313049

243865

77.9%

334321

262955

78.65%

8

3

37.5%

കണ്ണൂർ

2088410

1603882

76.8%

964840

714504

74.05%

1123561

889375

79.16%

9

3

33.33%

കാസർഗോഡ്

1112190

832923

74.89%

524022

375872

71.73%

588156

457049

77.71%

12

2

16.67%

ആകെ

28607658

21079609

73.69%

13490910

9815231

72.75%

15116461

11264262

74.52%

287

116

40.42%

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ‘ട്രെൻഡ്’

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്സൈറ്റിൽ നിന്നും തത്സമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളിൽ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും.

ഓരോ ബൂത്തിലെയും സ്ഥാനാർത്ഥികളുടെ വോട്ടു നില അപ്പപ്പോൾ തന്നെ സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസിലാക്കാം. മാധ്യമങ്ങൾക്കു വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com