Friday, December 5, 2025
Homeകേരളംസംസ്ഥാനത്തു ഇന്ന് സ്വർണ വില പവന് 280 രൂപ കൂടി, 95,280 രൂപയായി

സംസ്ഥാനത്തു ഇന്ന് സ്വർണ വില പവന് 280 രൂപ കൂടി, 95,280 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വർണവില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലെ. ഇതിന് പിന്നാലെയാണ് ഇന്ന് വർധനവ് ഉണ്ടായത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. 95,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 11,910 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കൂടി 9,850 രൂപയായി. വെള്ളിവില ഗ്രാമിന് 2 രൂപ താഴ്ന്ന് 188 രൂപ. ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 20 രൂപ ഉയർത്തി 9,795 രൂപയാണ്. വെള്ളിവില മാറിയില്ല. സ്വർണവില ഇപ്പോഴും 95,000ത്തിന് മുകളിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടവും ഏറ്റക്കുറച്ചിലുകളും തുടരുകയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
യുഎസിൽ പലിശനിരക്ക് താഴാനുള്ള സാധ്യത, യുഎസ് ഡോളർ ഇൻഡക്സിന്റെ വീഴ്ച എന്നിവയാണ് സ്വർണവില വർധിക്കാൻ കാരണം. ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com