ആലപ്പുഴയിൽ താലൂക്ക് റവന്യു ഇൻസ്‌പെക്ടർ ഉൾപ്പടെ രണ്ടു പേർ കൊക്കയ്‌നുമായി പിടിയിൽ. ആമ്പലപ്പുഴ താലൂക്ക് റവന്യു ഇൻസ്‌പെക്ടർ സജേഷ് അടക്കം രണ്ടു പേരാണ് മാരാരിക്കുളത്തു നിന്നും പിടിയിലായത്. ബിടെക് ബിരുദധാരി അമൽ, കോട്ടയം സ്വദേശി എബ്രഹാം മാത്യു എന്നിരാണ് പിടിയിലായ മറ്റ് രണ്ടുപേർ.
മാരാരിക്കുളത്തെ റിസോർട്ടിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് സെല്ലും മണ്ണഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൊക്കെയിൻ കൂടാതെ എൽഎസ്ഡി സ്റ്റാമ്പും ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.



