മലപ്പുറം പൊന്നാനിയിൽ എം ഡി എം എ മൊത്ത വിതരണക്കാരനായ ചാവക്കാട് സ്വദേശി ഷാമിലാണ് പൊലീസ് പിടിയിലായത്. കോഴിക്കടയുടെ മറവില്‍ എം ഡി എം എ വില്‍പന നടത്തി പിടിയിലായ പൊന്നാനിയിലെ ഫൈസലിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത് ഷാമിലായിരുന്നു. തൃശ്ശൂര്‍ മലപ്പുറം ജില്ലകളിൽ ഷാമിൽ എം ഡി എം എ വിതരണം ചെയ്തിരുന്നു. എം ഡി എം എ മാഫിയാ സംഘത്തിലെ പ്രധാനിയാണിയാൾ.
നേരത്തെ നാലുതവണ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയും മയക്കുമരുന്ന് വിൽപ്പന തുടർന്നു. മലപ്പുറം എസ്പി ആര്‍ വിശ്വനാഥ് റിപ്പോര്‍ട്ട് നൽകിയതിനെ തുടർന്ന് ഒരു വർഷത്തേക്ക് കരുതൽ തടങ്കിലിലേക്ക് അയച്ചു. പൊന്നാനി മേഖലയിൽ പരിശോധന കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു.



