Thursday, February 5, 2026
Homeകേരളംഅവധി ദിവസങ്ങളില്‍ ക്ലാസ് പാടില്ല; അധ്യാപകരുടെ ജന്മദിനത്തില്‍ കുട്ടികളില്‍ നിന്നും ഗിഫ്റ്റ് വാങ്ങരുത്' - നിര്‍ദേശങ്ങളുമായി...

അവധി ദിവസങ്ങളില്‍ ക്ലാസ് പാടില്ല; അധ്യാപകരുടെ ജന്മദിനത്തില്‍ കുട്ടികളില്‍ നിന്നും ഗിഫ്റ്റ് വാങ്ങരുത്’ – നിര്‍ദേശങ്ങളുമായി വിദ്യാഭ്യസ മന്ത്രി.

വിദ്യാഭ്യാസമേഖലയില്‍ പുത്തൻ മാറ്റങ്ങള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. പുതിയ മാനദണ്ഡം അനുസരിച്ച്‌ സ്കൂള്‍ കെട്ടിടം നിർമിക്കാൻ ശ്രമിക്കണമെന്നും, അതില്‍ ലിഫ്റ്റ്, ഫാൻ, എസി എന്നിവ ഉണ്ടായിരിക്കണമെന്നും വി. ശിവൻകുട്ടി പറഞ്ഞു.

ഭരണഘടന ആമുഖം പാഠപുസ്തകത്തിലുണ്ട്, അത് സ്പെഷ്യല്‍ അസംബ്ലിയില്‍ ചൊല്ലണം, ബാക്ക് ബെഞ്ചർമാരെ ഒഴിവാക്കണം, അവധി ദിവസം ക്ലാസ് പാടില്ല, അധ്യാപകരുടെ ജന്മദിനത്തില്‍ കുട്ടികളില്‍ നിന്നും ഗിഫ്റ്റ് വാങ്ങരുത് എന്നിങ്ങനെയുള്ള നിർദേശങ്ങളും മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.

മുൻകാല വിദ്യാർഥികള്‍ക്ക് വേണ്ടി പുതിയ ബൈ ലോ നിർമിക്കും. ജില്ലാ, ഉപജില്ലാ കലോത്സവത്തില്‍ ജഡ്ജസായി മറ്റ് സ്കൂളുകളില്‍ നിന്നുള്ളവരെ നിയമിക്കും. 1-12 വരെയുള്ള കുട്ടികള്‍ക്കുള്ള ഇൻഷുറൻസ് പദ്ധതി ഈ അധ്യയന വർഷം തന്നെ നടപ്പിലാക്കാൻ ശ്രമത്തിലാണ്. അതിനുള്ള രജിസ്ട്രേഷൻ നടപടികള്‍ സ്കൂള്‍ തലത്തില്‍ ഉടൻ തന്നെ ആരംഭിക്കും. ആ പദ്ധതിയുടെ പേര് പൊതുജനങ്ങള്‍ക്ക് നിർദേശിക്കാം. തെരഞ്ഞെടുത്ത പേരിന് ആകർഷകമായ സമ്മാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികള്‍ സോഷ്യല്‍ മീഡിയ അഡിക്ഷനിലേക്ക് പോകുന്നു എന്നത് യാഥാർഥ്യമാണ്. അതിനെതിരെ വിവേകപരമായ നടപടിയാണ് നമുക്ക് വേണ്ടത്. സോഷ്യല്‍ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന് ഉന്നയിച്ച്‌ കൊണ്ടുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com