ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു. ഒരു തെളിവുകളും ശേഖരിക്കുന്നില്ല. എസ്ഐടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്.
എസ്ഐടി അന്വേഷണത്തിൽ ജനങ്ങൾക്ക് സംശയമുണ്ട് എസ്ഐടി അന്വേഷണം വഴിതെറ്റിയെന്നും വിഡി സതീശൻ വിമർശിച്ചു. പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കുക എന്ന ലക്ഷ്യമാണ് സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വർണം കട്ടത് സിപിഐഎം നേതാക്കൾ.
ജയിലിലായ മൂന്നു സിപിഎമ്മിന്റെ നേതാക്കന്മാരെയും പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസ് അതിനായി എസ്ഐടിക്ക് മേൽ കനത്ത സമർദ്ദം നടത്തുന്നു. എല്ലാവരേയും സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.



