Wednesday, February 4, 2026
Homeകേരളം‘സമാന ചിന്താഗതിക്കാർ ഒന്നിക്കണം’; സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി.

‘സമാന ചിന്താഗതിക്കാർ ഒന്നിക്കണം’; സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് വെള്ളാപ്പള്ളി.

എൻഎസ്എസ് പിന്മാറിയെങ്കിലും സാമുദായിക ഐക്യ നീക്കത്തിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്ന് SNDP യോഗം മുഖപത്രമായ യോഗനാദത്തിൽ ലേഖനം.

ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും ഈ ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ നടത്തുന്നത്.

ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ പറയുന്നു.

മനുഷ്യന്റെ വേദനയും സന്തോഷവും ഒരു പോലെയാണ്.

ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല.

പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണ് കേരളത്തിൻ്റെ ദുര്യോഗം.

എസ്.എൻ.ഡി.പി. യോഗം ഇന്നൊരു സമരസംഘടന കൂടിയാണ്.

കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു.

ജാതി പറഞ്ഞ് പോരടിച്ച് നിന്നാൽ ഹൈന്ദവസമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേയുള്ളൂ

അത്തരമാരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യ ശ്രമങ്ങൾ വീണ്ടും തുടങ്ങിവെച്ചത്.

ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ് തന്നെ ആക്രമിക്കുന്നവർക്ക് ഇന്ധനം നൽകുന്നത് സമുദായത്തിലെ കുലംകുത്തികൾ എന്നും വെള്ളാപ്പള്ളി ലേഖനത്തിൽ വ്യക്തമാക്കുന്നു.

സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം.

അതും വൈകാതെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.

സമുദായ പ്രവർത്തനവും മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പദ്മഭൂഷൺ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം.

ഒപ്പം നിന്ന ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇത് സാദ്ധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com