എരുമേലിയിൽ വൻവാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു, 490ലിറ്റർ കോടയും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് വാറ്റ് സംഘം രക്ഷപ്പെട്ടു.
മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നതിനായി രഹസ്യമായി വ്യാജ ചാരായം നിർമ്മിക്കുവാനായിരുന്നു സംഘത്തിൻ്റെ പദ്ധതി.
വാറ്റാനായി കരുതി വച്ചിരുന്നതാണ് കോടയും മറ്റ് വാറ്റുപകരണങ്ങളും എരുമേലി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ . ടി .ഞള്ളിയിലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്.
എഴുകുമൺ മങ്കടവ് ഭാഗത്ത് നടന്ന എക്സൈസ് റെയ്ഡിലാണ് 490 ലിറ്റർ കോടയും ഗ്യാസ് സിലണ്ടറും ,അടുപ്പും കണ്ടെടുത്തത്.
പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും ഉടൻ പിടിയിലാവുമെന്നും എക്സൈസ് അറിയിച്ചു.
മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് എക്സൈസ് റെയ്ഡും പരിശോധനകളും ശക്തമാക്കിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.
റെയ്ഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലികൃഷ്ണ , സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ, പ്രിവൻ്റീവ് ഓഫീസർമാരായ റോയ് വർഗ്ഗീസ്, ഷെഫീക്ക് എം.എച്ച് , മാമ്മൻ ശാമുവൽ, ശ്രീലേഷ് വി.എസ് എന്നിവർ പങ്കെടുത്തു.



