ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോബി ചെമ്മണ്ണൂർ വയനാട്ടിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു.
ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചു.
ഈയൊരു പാപ്പാഞ്ഞി നിർമ്മിക്കാൻ നാലേ മുക്കാൽ (4.75) ടൺ സ്റ്റീലും, 450 മീറ്റർ വെൽവെറ്റ് തുണിയും, വൈക്കോലും, ഫോം ഷീറ്റുമാണ് ഉപയോഗിച്ചത്.
ഹലോ മീഡിയ ഈവന്റ്സിന്റെ മേൽനോട്ടത്തിൽ ശ്യാം കുമാർ, പ്രതീഷ് എന്നിവർ ചേർന്നാണ് പാപ്പാഞ്ഞിയെ നിർമ്മിച്ചത്.



