Friday, January 2, 2026
Homeകേരളംപ്രമുഖ വ്യവസായി കെ മുരളീധരന് 'മലയാളി ഓഫ് ദ ഇയർ' പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

പ്രമുഖ വ്യവസായി കെ മുരളീധരന് ‘മലയാളി ഓഫ് ദ ഇയർ’ പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

തിരുവനന്തപുരം: ന്യൂസ് 18 കേരളം മലയാളി ഓഫ് ദ ഇയർ (മാതൃകാ മലയാളി) പുരസ്കാരം പ്രശസ്ത സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കേശവന്‍ മുരളീധരന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തൈക്കാട് ലെമൺട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. കഠിനാധ്വാനം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും ഗള്‍ഫിൽ കെട്ടിപ്പടുത്ത സതേൺ ഫ്രാഞ്ചൈസ് കമ്പനി എന്ന ബിസിനസ് സാമ്രാജ്യം മലയാളികള്‍ക്ക് എന്നും അഭിമാനമാണ്.

പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്. അതിനൊപ്പം തന്നെ കേരളത്തിലെ വീടുകളിലെ പ്രഭാതങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മുരള്യ ഡയറി ബ്രാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് ശ്രീ മുരളീധരൻ. എസ്.എഫ്.സി ഗ്രൂപ്പിന്റെ പ്രമുഖ ഫുഡ് ബ്രാൻഡുകളായ ഇന്ത്യ പാലസ്, എസ്.എഫ്.സി പ്ലസ്, പിസ്സ പാൻ, സ്ഥാൻ തുടങ്ങിയവ പ്രശസ്തമായ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.വ്യത്യസ്ഥ ബിസിനസ് സാമ്രാജ്യത്തിനൊപ്പം സമൂഹത്തിലെ അർഹര്‍ക്കും ആലംബഹീനര്‍ക്കും കരുതലിന്റെ കൈത്താങ്ങാവുകയാണ് അദ്ദേഹം. വിദ്യാർഥികൾക്കും യുവാക്കള്‍ക്കും പഠനത്തിനും ജോലി കണ്ടെത്താനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം ആവിഷ്കരിച്ചു നടപ്പാക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സാമൂഹിക സേവന പാരമ്പര്യമാണ്‌ കേശവന്‍ മുരളീധരനെ വ്യത്യസ്തനാക്കുന്നത്. മുരള്യ ഫൗണ്ടേഷൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ നിർണായക സംഭാവനകൾ നൽകി.

അനാഥർ, വയോധികർ, ഭിന്നശേഷിക്കാർ, തെരുവുകുട്ടികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി അഭയവും ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കുന്ന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. ബിസിനസും മാനവികതയും കൈകോർക്കുന്ന ഈ യാത്രയിൽ ഇന്ത്യയിലും യുഎഇയിലുമായി സാമൂഹിക ഉത്തരവാദിത്തത്തിന്റെ ശക്തമായ മാതൃകയായി മാറിയിരിക്കുന്നത് പരിഗണിച്ചാണ് കേശവന്‍ മുരളീധരനെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com