തൃശ്ശൂർ: വാൽപ്പാറയിൽ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്.
തോട്ടം തൊഴിലാളിയായ ഗുരുസ്വാമിയുടെ വീടിന്റെ ജനലും വാതിലും കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് കാട്ടാനയെ തുരത്തി.



