പാലാ നഗരസഭയിൽ ആദ്യ രണ്ട് വർഷം ദിയ ചെയർപേഴ്‌സൺ ആവാൻ സാധ്യത തെളിഞ്ഞു;അടുത്ത രണ്ട് വർഷം മായാ രാഹുലും ;അവസാന വർഷം കോൺഗ്രസിലെ ലിസിക്കുട്ടിയും ചെയർപേഴ്‌സൺ ആകുമെന്ന് ഏകദേശ ധാരണയായി.ഇന്ന് ഡി സി സി ആഫീസിൽ കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഏകദേശ തീരുമാനമായത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗങ്ങളായ തോമസ് പനയ്ക്കൻ;സെന്റ് ജൂഡ് ബിജു ;ടോണി തൈപ്പറമ്പിൽ ;രഞ്ജിത ;റിയ ;ലിസിക്കുട്ടി എന്നിവർ പങ്കെടുത്തു.ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ജോസഫ് ഗ്രൂപ്പിനോടും ;കെ ഡി പി യോടും പിടിവാശി കാണിക്കരുതെന്ന് കോൺഗ്രസ് നിർദ്ദേശിക്കും ,കാരണം പാലാ സീറ്റിൽ മാണി സി കാപ്പന് വേണ്ടി പ്രവർത്തിച്ചതും ;കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന് വേണ്ടി പ്രവർത്തിച്ചതും കോൺഗ്രസ് പ്രവർത്തകരായിരുന്നു . അതുകൊണ്ടു തന്നെ വിട്ടു വീഴ്ച ഇരു കക്ഷികളും ചെയ്യേണ്ടതായി വരും.
വൈസ് ചെയർമാൻ സ്ഥാനം ആദ്യ മൂന്നു വര്ഷം ബിനു പുളിക്കക്കണ്ടമായിരിക്കും .അതിൽ അവരുടെ താൽപ്പര്യ പ്രകാരം ബിജുവിനും നൽകിയേക്കാം .നാലാം വര്ഷം കോൺഗ്രസും ;അഞ്ചാം വര്ഷം ജോസഫ് ഗ്രൂപ്പിനും വൈസ് ചെയർമാൻ സ്ഥാനം ലഭിക്കും . സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ജോസഫ് ഗ്രൂപ്പും ;കെ ഡി പി യും ഉണ്ടാവും .അതേസമയം കോൺഗ്രസ് കൗണ്സിലര്മാര്ക്ക് റോളില്ലാത്ത അവസ്ഥയിലാണ് ഇന്നത്തെ ഡി സി സി ചർച്ചകൾ പുരോഗമിച്ചത് .ഞങ്ങൾ പറയും നിങ്ങൾ കേട്ട് കൊള്ളണം എന്ന രീതിയിലാണ് നേതാക്കളുടെ കൽപ്പനകൾ വന്നിട്ടുള്ളത്.ഇതിൽ കോൺഗ്രസ് കൗൺസിലർമാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട് .
നാളത്തെ സത്യപ്രതിജ്ഞയ്ക്കു ശേഷം ബിബിമാദി സഖ്യവുമായി കോൺഗ്രസ് ഡി സി സി നേതാക്കൾ ചർച്ചയാരംഭിക്കും.ചർച്ചകൾക്ക് ശേഷം എഗ്രിമെന്റ് വെക്കുകയും ചെയ്യും . നാളത്തെ സത്യാ പ്രതിജ്ഞ ചടങ്ങുകൾ 10 മണിക്ക് ആരംഭിക്കും.



