ആറ്റിങ്ങൽ: ഓട്ടത്തിനിടെ ബസിന്റെ ടയർ ഊരിതെറിച്ചു. ആറ്റിങ്ങൽ നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് ആണ് ടയർ ഊരിത്തെറിച്ച് വഴിയിലായത്. ആലംകോട് കിളിമാനൂർ റോഡിൽ ആലംകോട് എച്ച്.എസ്.എസ് സമീപം കാവുനടയിലാണ് സംഭവം.
യാത്രക്കാരുമായി പോവുകയായിരുന്ന ബസ് കാവുനടയിൽ എത്തിയപ്പോൾ പുറകുവശത്തെ ടയർ ഊരി ഉരുണ്ടു പോയി. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിവാഹൻ വെബ്സൈറ്റിലെ വിവരം അനുസരിച്ച് ബസിന് പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയില്ല.



