തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു.
കൺട്രോൾ റൂം ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ പ്രവർത്തിക്കും. 0471 2773100 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം.



