പാലക്കാട്: ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64) ആണ് മരിച്ചത്. പാലക്കാട് ചെത്തല്ലൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം .
ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം .



