തൃശ്ശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവൽത്താൻ സിദ്ധാർത്ഥൻ മകൻ സിനീഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്ന് രാവിലെ ഹെർണിയ ഓപ്പറേഷന് വേണ്ടിയായിരുന്നു സിനീഷിനെ അനസ്തേഷ്യ നൽകിയത്.
അനസ്തേഷ്യ അലർജി ആയതിനെ തുടർന്ന് ഹൃദയാഘാതം വരികയും തുടർന്ന് രോഗിയെ സെന്റ് ജെയിൻ ആശുപത്രിയിലേക്ക് മാറ്റികയും ചെയ്തു. അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രോഗി മരണപ്പെടുകയായിരുന്നു. ഇന്നലെയായിരുന്നു സിനേഷ് താലൂക് ആശുപത്രിയിൽ പ്രവേശിച്ചത്.



