Saturday, December 28, 2024
Homeകേരളംഏഴരപ്പൊന്നാന ദർശിച്ച് ആയിരക്കണക്കിന് ഭക്തർ ആത്മനിർവൃതി നേടി.

ഏഴരപ്പൊന്നാന ദർശിച്ച് ആയിരക്കണക്കിന് ഭക്തർ ആത്മനിർവൃതി നേടി.

ഏഴരപ്പൊന്നാന ദർശിച്ച് ആയിരക്കണക്കിന് ഭക്തർ ആത്മനിർവൃതി നേടി. ഏറ്റുമാനൂർ മഹാ ദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഏഴരപ്പൊന്നാന ദർശനത്തിൽ പങ്കെടുത്ത് ആയിരക്കണക്കിന് ഭക്തർ .

ഏഴരപ്പൊന്നാന ദർശനത്തിനും വലിയ കാണിക്കയ്ക്കുമായി മണിക്കൂറുകള്‍ക്ക് മുമ്പെ ക്ഷേത്രം ഭക്തരാല്‍ നിറഞ്ഞിരുന്നു. ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ഭക്തർ കാത്തുനില്‍ക്കേ, ആസ്ഥാനമണ്ഡപത്തിലെ പ്രത്യേകം അലങ്കരിച്ച പീഠത്തില്‍ ഭഗവാന്റെ തിടമ്ബ് വച്ചു.

ഇരുവശങ്ങളിലുമായി ഏഴ് ആനകളെയും തിടമ്ബിനു താഴെയായി അരപ്പൊന്നാനയെയും വച്ചതോടെ, ഭക്തർക്ക് കാഴ്ചയുടെ വിരുന്നായി. രാവിലെ ഏഴിന് ശ്രീബലിയോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ പഞ്ചാരിമേളത്തില്‍ 111 പേർക്കൊപ്പം ചലച്ചിത്രതാരം ജയറാമും അണിനിരന്നത് ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ഏഴരപ്പൊന്നാന ദർശനത്തിന് ശേഷം പുലർച്ചെ വലിയവിളക്കിലും പങ്കെടുത്താണ് ഭക്തർ മടങ്ങിയത്.

ഇന്ന് രാവിലെ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. വൈകിട്ട് 4.30ന് മട്ടന്നൂർ മേളം. രാത്രി ഒമ്ബതിന് ഭക്തിഗാനമേള. ആറാട്ടു ദിനമായ നാളെ രാത്രി 10ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, രാത്രി 10നു ചെന്നൈ ഋതിക് രാജയുടെ സംഗീത കച്ചേരി. 12ന് ആറാട്ട് എതിരേല്‍പ്പ്, തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.

RELATED ARTICLES

Most Popular

Recent Comments