Sunday, November 24, 2024
Homeകേരളംസ്കൂളുകളിൽ ഇന്ന് മുതൽ വാട്ടർ ബെൽ സംവിധാനം നടപ്പിലാക്കുന്നു.

സ്കൂളുകളിൽ ഇന്ന് മുതൽ വാട്ടർ ബെൽ സംവിധാനം നടപ്പിലാക്കുന്നു.

കേരളത്തിലെ മാറിയ കാലാവസ്ഥയിൽ ചൂട് കൂടി വരുന്നതിനാൽ ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുവാൻ ഇന്ന് മുതൽ വാട്ടർ ബെൽ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും നടപ്പിലാക്കും.

കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.

വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണം.

ഈ നിർദ്ദേശം അടിയന്തിരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസഉപഡയറക്ടർമാർ,റിജിയണൽ ഡപ്യൂട്ടിഡയറക്ടർമാർ(ഹയർസെക്കണ്ടറിവിഭാഗം), അസിസ്റ്റന്റ്റ് ഡയറക്ടർമാർ(വി.എച്ച്.എസ്.ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു

RELATED ARTICLES

Most Popular

Recent Comments