Thursday, December 26, 2024
Homeകേരളംകേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ.

കേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ.

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ്‌ അസോസിയേഷൻ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി മനു എമ്മിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

2018-ൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. തൈക്കാടുള്ള ക്രിക്കറ്റ് അക്കാദമിയിൽ വെച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. പെൺകുട്ടി സംഭവം നടന്ന സമയത്ത് മെഡിക്കലെടുക്കാൻ സമ്മതിച്ചിരുന്നില്ല. അതിനാലാണ് പ്രതിക്ക് അതിവേ​ഗം ‌ജാമ്യം ലഭിച്ചത്.

തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇയാൾക്കെതിരെ തെളിവുകൾ ലഭിച്ചത്. തുടർന്ന് നിരവധി തവണ പ്രതിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. ഇതേതുടർന്നാണ് കന്റോൺമെന്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments