ഇരിങ്ങാലകുട ടൗൺ അമ്പ് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് നടന്ന മതസൗഹാർദ്ദ-സാംസ്കാരിക സദസിൽ വെച്ച് ഇരിങ്ങാലകുട മാർക്കറ്റിലെ മുതിർന്ന വ്യാപാരി ശ്രീ റപ്പായി കൊച്ചുവാറു തെക്കേത്തല അവർകളെ ആദരിച്ചു. പ്രസിഡണ്ട് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ച യോഗം ഇരിങ്ങാലകുട രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉൽഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി. കെ. ഗോപി ഇരിങ്ങാലകുട ടൗൺ ജുമാ മസ്ജിദ് ഇമാം ഷാനവാസ് അൽഖാസി, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി , പബ്ലിസിറ്റി കൺവീനർ അഡ്വ.ഹോബി എന്നിവർ ആശംസകളേകി സംസാരിച്ചു.
ഇരിങ്ങാലകുട നഗരസഭ ചെയർ പേഴ്സൻ ശ്രീമതി മേരിക്കുട്ടി ജോയ് മുഖ്യാതിഥി ആയിരുന്നു. തദവസരത്തിൽ എല്ലുരോഗ ചികിൽസ രംഗത്ത് വൈദഗ്ധ്യം നേടിയ സീനിയർ ഡോക്ടർ ജോസ് തൊഴുത്തും പറമ്പിലും, പവിഴം സോർട്ടെക്സ് റൈസ് ഉടമ പവിഴം ജോർജും ആദരിക്കപ്പെട്ടു.