സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോക് ഐഎഎസാണ് കോടതിയെ സമീപിച്ചത്. സർക്കാരിൻ്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡൻറോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് ഹർജിയിൽ പറയുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സർക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടീസ് അയച്ചു.



