തൃശൂർ : മലയാളത്തിൻ്റെ പ്രണയ കവി ചങ്ങമ്പുഴയുടെ 77-ാം ചരമവാർഷികദിനത്തിൽ, സദ്ഭാവന ബുക്സ്, പഞ്ചാക്ഷരം ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന ചടങ്ങ് കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയതു. സദ്ഭാവന ബുക്സ് എഡിറ്റർ സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ ഡോ. എസ്.കെ വസന്തൻ മുഖ്യപ്രഭാഷണവും മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയരക്ടർ ഡോ. ഹരികുമാർ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണവും നടത്തി. കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ഡോ. പി.വി കൃഷ്ണൻ നായരും എഴുത്തുകാരൻ എം.എസ് ബാലകൃഷ്ണനും ചങ്ങമ്പുഴയുടെ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി. പഞ്ചാക്ഷരം ബുക്സ് എഡിറ്റർ ഇആർ ഉണ്ണി, എഴുത്തുകാരൻ ഗിന്നസ് സത്താർ ആദൂർ, എഴുത്തുകാരി രമ്യ ബാലകൃഷ്ണൻ, ചങ്ങമ്പുഴ സാഹിതി പുരസ്കാര ജേതാവ് കാവല്ലൂർ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

ദീപ ബിബീഷ് നായർ, പ്രമോദിനി ദാസ്, എസ്. പത്മജ, പ്രഭ ദാമോദരൻ, ഉഷ കുമ്പിടി, ശ്രീശുഭ, ജയശ്രീ രാജീവ്, ശ്രീകോവിൽ കടത്തനാട്, ലത ജനാർദ്ദനൻ, നിർമ്മല അമ്പാട്ട്, സുജാത സത്യനാഥ് (കവിത), ശാന്തു പള്ളിക്കൊയിലോത്ത്, ഡോ. പത്മിനി ഗോപിനാഥ്, കെഎസ് ഹരിഹരൻ (നോവൽ), അഡ്വ. അനിൽ കാട്ടാക്കട, മനോന്മയി മഠത്തിൽ, സാലിഹ് തെഞ്ചേരി, സുജാത ശ്രീപദം (കഥ), കാവല്ലൂർ മുരളീധരൻ (സാഹിതി), ഗീത മേലേഴത്ത് (പ്രതിഭ) എന്നിവർക്ക് ചങ്ങമ്പുഴ സ്മാരക പുരസ്കാരങ്ങൾ ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിച്ചു. ചങ്ങമ്പുഴക്കവിതകളുടെ ആലാപനവും ഗീത മേലേഴത്ത് അവതരിപ്പിച്ച ചങ്ങമ്പുഴക്കവിത ‘വാഴക്കുല’ യുടെ നൃത്താവിഷ്ക്കാരവും നടത്തി.



