Saturday, January 11, 2025
Homeകേരളംഅന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ജൂലൈ 26 മുതൽ 31 വരെ

അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചലച്ചിത്രമേള: ജൂലൈ 26 മുതൽ 31 വരെ

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകിയാണ് ചീഫ് സെക്രട്ടറി ഉദ്ഘാടനം നിർവഹിച്ചത്. ജിയോബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.

അന്താരാഷ്ട്ര ഹൃസ്വചലച്ചിത്ര മേളയുടെ ശക്തിയും പ്രസക്തിയും ഓരോ വർഷവും വർധിച്ചുവരുകയാണെന്നും ഹൃസ്വ ചിത്രങ്ങളുടെ വളരെ സൂക്ഷമമായ തിരഞ്ഞെടുപ്പാണ് സമിതി എല്ലാവർഷവും നടത്തുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ചീഫ് സെക്രട്ടറിക്കുള്ള ഡെലിഗേറ്റ് കിറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചടങ്ങിൽ സമ്മാനിച്ചു.

ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ കുക്കു പരമേശ്വരൻ, ഷൈബു മുണ്ടക്കൽ, ജോബി എ എസ്, എന്നിവർ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി നന്ദിയും പറഞ്ഞു.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കുള്ള കിറ്റുകൾ ഉദ്ഘാടനച്ചടങ്ങിന് ശേഷം കൈരളി തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിൽനിന്നും വിതരണം ചെയ്തു തുടങ്ങി. ജൂലൈ 26 മുതൽ 31 വരെ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 750 ഓളം ഡെലിഗേറ്റുകളും ഇരുന്നൂറോളം വിദ്യാർഥികളുമാണ് ഐഡിഎസ്എഫ്എഫ്കെയിൽ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments