കഴിഞ്ഞ ദിവസം കൂടിയ സ്വർണവിലയിൽ ആശങ്കയിലാണോ, കൂടിയും കുറഞ്ഞും സ്വർണവില മാറി കളിക്കുമ്പോൾ നെഞ്ചിൽ തീ കത്തുന്ന ഒരു വിഭാഗം കേരളത്തിലെ വിവാഹ പാർട്ടിക്കാരാണ്. കേരളത്തിൽ ഇപ്പോൾ വിവാഹങ്ങൾപൊടി പൊടിക്കുന്ന സീസൺ കൂടി ആണ്. സ്വർണം വാങ്ങൻ പോകുന്നവർക്ക് പണിക്കൂലി ഉൾപ്പെടെ വലിയൊരു തുക കൊടുക്കേണ്ടി വരുന്നുണ്ട്.
ഇന്ന് പവന് 1,01,800 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ വിലയെക്കാൾ പവന് 440 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 101360 രൂപയാണ് പവന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 12670 രൂപയായിരുന്നു. ഇന്നത് 55 രൂപ വർധനവോടെ 12,725 രൂപ ആയി.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.



