പുതുവർഷത്തിന്റെ തുടക്കത്തിൽ സ്വർണം ഉപഭോക്താക്കൾക്ക് ആശാസമായിരുന്നു എങ്കിലും രണ്ടാം ദിനത്തിലേയ്ക്ക് കടന്നപ്പോൾ വിലയിൽ വീണ്ടും നേരിയ വർധനവ് ഉണ്ടായി. 2025 – ൽ സ്വർണവില റെക്കോഡ് നേട്ടത്തിൽ ഉയർന്നത് കേരളത്തിൽ പൊതുവെ ആശങ്ക ഉയർത്തിയിരുന്നു.
പുതുവർഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി. ഡിസംബർ 2-ന് പവന് 840 രൂപയുടെ വർധനവിൽ 99,880 രൂപയിൽ എത്തിയിരുന്നു. ഇന്ന് ഒരു ഗ്രാമിന് 12,450 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തെക്കാൾ 35 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരളത്തിലെ ഉപഭോക്താക്കൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
ആഭരണങ്ങൾക്ക് പണിക്കൂലി കൂടിച്ചേർന്ന് വില വീണ്ടും ഉയരുമെന്നതിനാൽ സ്വർണം നാണയമായി കൈവശം വയ്ക്കുന്ന രീതിയും മലയാളികൾക്കിടയിൽ പ്രചാരമുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില ഡോളർ, രൂപ വിനിമയ നിരക്ക് ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.



