മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വിളക്കുടി ധർമ്മപുരി ആലിയാട്ട് മേലതിൽ വീട്ടിൽ നൗഷാദിന്റെ മകൻ സനൂപ് എന്നറിയപ്പെടുന്ന സനോജിനെ (36) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് സനോജ്.
യുവാവുമായി മുൻപ് ഉണ്ടായ തർക്കമാണ് പ്രതിയെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയുടെ വീടിന് സമീപത്തുള്ള വിളക്കുടി വില്ലേജിൽ പാപ്പാരംകോട് റോഡിൽ കൂടി വീട്ടിലേക്ക് നടന്നുപോയ യുവാവിനെ പ്രതി കൈയ്യിൽ കരുതിയിരുന്ന മരകായുധമുപയോഗിച് തലക്കടിച്ച് പരുക്കേല്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. നിലവിൽ യുവാവ് ചികിത്സയിലാണ്.
കുന്നിക്കോട് എസ് ഐ മാരായ സാബു, ഷാനവാസ്, സന്തോഷ് എസ് സി പി ഓ മാരായ ബിനു, ഷമീർ, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സനോജിനെ റിമാൻഡ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.



