തൊണ്ടി മുതൽ മാറ്റിയ കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരനാണെന്ന് കോടതി. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിധി പറയേണ്ടത് മേൽക്കോടതിയാണ്. ഇന്ന് തന്നെ ശിക്ഷ വിധിയുണ്ടാകും.
പത്ത് വർഷത്തിൽ താഴെ ശിക്ഷ വിധിക്കാവുന്നതിനാണ് ഇന്ന് വിധി പറയുക. ബാക്കി പിന്നീട് മേൽക്കോടതി പരിഗണിക്കും. 120B, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞിട്ടുള്ളത്. നെടുമങ്ങാട് മജസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
കേസിൽ രണ്ടു വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചാൽ ആൻ്റണി രാജുവിന് എം എൽ എ സ്ഥാനം നഷ്ടമാകുകയും ചെയ്യും. ആയതിനാൽ രണ്ട് വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കാനുള്ള വാദങ്ങളായിരിക്കും ആന്റണി രാജു ഉന്നയിക്കുക.മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുന്നെയാണ് കേസ് നടന്നത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആൻറണി രാജു പ്രതികരിച്ചു.



