തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂർ പിന്നിട്ടപ്പോൾ ആദ്യഫലസൂചനകൾ പുറത്ത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു. 154 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണുന്നത്. സംസ്ഥാനത്താകെ എൽഡിഎഫ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണൽ തുടങ്ങി പതിനെട്ടാം മിനിറ്റില്‍ തന്നെ ആദ്യ വിജയം പുറത്ത് വന്നു.
പത്തനംതിട്ട ജില്ലയിലെ അടൂര്‍ ഒന്നാം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ബിജു സാമുവലാണ് വിജയിച്ചത്. എട്ട് വോട്ടുകൾക്കാണ് വിജയമെന്നാണ് നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരം.



