പത്തനംതിട്ട –കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ ഒൻപതോടെ സന്നിധാനത്തെത്തി ദർശനം നടത്തി.
13 അംഗം സംഘമാണ് മന്ത്രിക്കൊപ്പം എത്തിയത്. ദർശനം കഴിഞ്ഞ് 11 മണിയോടെ അദ്ദേഹം സന്നിധാനത്തു നിന്ന് മടങ്ങി.