Thursday, February 5, 2026
Homeഇന്ത്യസോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു

സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു

ബിലാസ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ കംത പ്രസാദ് സൂര്യവംശി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി റോഷ്നി സൂര്യവംശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കംത പ്രസാദ് റോഷ്നിയുമായി അകലം പാലിക്കുകയും ഫോണിലും മെസേജുകളിലും ഇവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ പ്രതി യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും കത്തി കൈവശം വെച്ച് ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.

കംത പ്രസാദ് വീടിന്റെ വാതിൽ തുറന്ന ഉടൻ റോഷ്നി ഇയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഷ്നി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. യുവാവിന്റെ റൂംമേറ്റ് ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട കംത പ്രസാദ്. പേടിപ്പിക്കാൻ വേണ്ടിയാണ് കത്തി കരുതിയതെന്നാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com