ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരനെ ആക്രമിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തു. ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 19 ന് ഒന്നാമത്തെ ടെർമിനലിലെ സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപത്താണ് യാത്രക്കാരനെ പൈലറ്റ് ആക്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ ഡിസംബർ 22 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 115 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 126 (തെറ്റായ നിയന്ത്രണം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് കേസ് എടുത്തത്. സെജ്‌വാളിനെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകായിരന്നു അങ്കിത്.



