Monday, December 23, 2024
HomeKeralaകരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.

കരിപ്പൂര്‍ :കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂടുതൽ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കുന്നു. എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവ്വീസും എയർ അറേബ്യ യുടെ അബുദാബി സർവീസും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ബാംഗ്ലൂർ, തിരുവനന്തപുരം സർവീസ് എന്നിവ ആണ് ആരംഭിക്കുന്നത്. ഇന്ന് മുതലാണ് എത്തിഹാദ് എയർവേയ്സിന്റെ അബുദാബി സർവ്വീസ് ആരംഭിക്കുക. ഡെയിലി ഒരു സർവീസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം വിമാന കമ്പനി അവരുടെ നയത്തിൽ വരുത്തിയ മാറ്റം ആണ് ഡെയിലി 4 സർവീസ് വീതം ഉണ്ടായിരുന്ന കരിപ്പൂര് അബുദാബി സർവീസ് നിർത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ബംഗളൂരുവിലേക്ക് ഡെയിലി സർവീസ് ആണ് പ്രഖ്യാപിച്ചത്. ഈ മാസം 16 മുതൽ ആണ് സർവീസ് ആരംഭിക്കുക.

കൂടാതെ കഴിഞ്ഞ മാസം തുടങ്ങാൻ ഇരുന്ന തിരുവനന്തപുരം സർവിസ് ചില സാങ്കേതിക കാരണങ്ങളാൽ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. അതും ഈ മാസം തുടങ്ങും. ആഴ്ചയിൽ മൂന്നു സർവീസ് ആണ് തിരുവനന്തപുരത്തേക്ക് ഇപ്പോൾ പ്രഖ്യാപിച്ചത്. എയർ അറേബ്യ ഇപ്പോൾ നടത്തുന്ന സർവീസിന് പുറമെ ആഴ്ചയിൽ 2 സർവീസ് കൂടി പ്രഖ്യാപിച്ചു. ഉച്ചക്ക് ആണ് പുതിയ സർവീസ്. നിലവിൽ അബുദാബി യിലേക്ക് എയർ അറേബ്യ ഡെയിലി 2 സർവീസ് നടത്തുന്നുണ്ട്. കൂടാതെ ഷാർജ ക്ക് ഡെയിലി സർവീസ് ഉം റാസൽഗൈമ ക്ക് ആഴ്ചയിൽ 3 സർവീസ് ഉണ്ട്. ഇത് കരിപ്പൂര് എയർപോർട്ടിനും പ്രവാസികൾക്കും വലിയ പ്രയോജനം ആണ് ലഭിക്കുക. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കണക്ഷൻ സൗകര്യം വർധിക്കുകയും ചെയ്യും.കഴിഞ്ഞ മാസം സലാം എയർ മസ്‌ക്കറ്റ് സർവീസ് പുനരരംഭിച്ചിരുന്നു.

യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ എത്തിഹാദ് എയർവേയ്സ് ആരംഭിക്കും എന്നാണ് പ്രധീക്ഷ . മറ്റ് വിമാന കമ്പനികളും കരിപ്പൂരിൽ നിന്നും കൂടുതൽ സർവ്വീസുകൾ ആരംഭിക്കും. കൂടാതെ റൺവേ നവീകരണത്തിനുള്ള പണികൾ ഉടൻ ആരംഭിക്കും. റൺവേ നവീകരണം പൂർത്തിയായാൽ മാത്രമെ കരിപ്പൂർ വിമാനത്താവളം പൂർവ്വസ്ഥിതിയിലാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments