Monday, December 23, 2024
Homeഇന്ത്യബോളിവുഡ് ഗായിക അൽക യാഗ്നിക്കിന് അപൂർവ രോഗം ബാധിച്ചു കേള്‍വി ശക്തി നഷ്ടമായി

ബോളിവുഡ് ഗായിക അൽക യാഗ്നിക്കിന് അപൂർവ രോഗം ബാധിച്ചു കേള്‍വി ശക്തി നഷ്ടമായി

മുംബൈ: കേൾവിശക്തി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് ഗായിക ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്ന്’ അൽക്ക പറയുന്നു.

വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണമെന്നും അൽക്ക യാഗ്നിക് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments