ആവശ്യമുള്ള ചേരുവകകൾ
മുരിങ്ങക്കായ് നാലെണ്ണം
പച്ചമുളക് രണ്ടെണ്ണം.
മുട്ട മൂന്നെണ്ണം.
ഉള്ളി 200 gm .
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 സ്പൂൺ
മഞ്ഞൾ പ്പൊടി 1/4 സ്പൂൺ
മുളക് പൊടി 1 .സ്പൂൺ
ജീരകം , കടുക് 1. സ്പൂൺ
മല്ലിയില ചെറുതായി അരിഞ്ഞത് കുറച്ച്
തേങ്ങപ്പാൽ 1/2 കപ്പ്
കറിവേപ്പില രണ്ടിതൾ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുരിങ്ങക്കായ നാലായി മുറിച്ച് ഉപ്പും മഞ്ഞളും പുരട്ടി ഇഡ്ഡലി പാത്രത്തിൽ വച്ചു 20 മിനിറ്റു സ്റ്റീം ചെയ്യുക.
തണുത്തതിനു ശേഷം മുരിങ്ങക്കയുടെ മാംസള ഭാഗം ഒരു സ്പൂൺ ഉപയോഗിച്ചു ചുരണ്ടി എടുക്കുക.
ഉള്ളി ചെറിയ കഷ്ണങ്ങളാക്കുക. പച്ചമുളകും ചെറിയതായി അരിഞ്ഞെടുക്കുക.
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് വേപ്പില, ജീരകം എന്നിവയിട്ട് പൊട്ടിയതിനു ശേഷം അതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ടു വഴറ്റുക.
പച്ചമണം മാറിക്കഴിയുമ്പോൾ പൊടികൾ ഇട്ടു മൂത്തു വരുമ്പോൾ അതിലേക്ക് ഉപ്പും മുട്ട പൊട്ടിച്ചതും ചേർത്തു നന്നായി വഴറ്റിയതിനു ശേഷം രണ്ടു സ്പൂൺവെള്ളം ഒഴിക്കുക.
സ്റ്റീം ചെയ്ത മുരിങ്ങക്കായ അതിലേക്കിട്ടു നന്നായി യോജിപ്പിച്ച് ഒന്നു തിളച്ചു കഴിയുമ്പോൾ തേങ്ങപ്പാലും, ആവശ്യത്തിനു ഉപ്പും, മല്ലിയിലയും ചേർത്ത് കുഴമ്പു രൂപത്തിലാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വച്ച് ചൂടൊടെ വിളമ്പാം.
Super