ആവശ്യമായ സാധനങ്ങൾ
ഈന്തപ്പഴം: കുരുകളഞ്ഞത് 1/4 കിലോ
കൊപ്ര പൊടി: 200 ഗ്രാം
പാൽ: ഒരു പാക്കറ്റ്
ഏലക്കപ്പൊടി: 1/2 സ്പൂൺ
ജീരകപ്പൊടി: 1/2 സ്പൂൺ
പഞ്ചസാര: ആവശ്യത്തിന്
ഉണക്ക മുന്തിരി &
അണ്ടിപരിപ്പ്: 50 ഗ്രാം
നെയ്യ്: 100 ഗ്രാം
ഒരു ചട്ടിയിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക..
ഈന്തപ്പഴം മിക്സിയിൽ കുറച്ചു പാലൊഴിച്ച് അടിച്ചെടുക്കുക. ഒരു പാത്രം അടുപ്പിൽ വച്ച് ബാക്കിയുള്ള പാലൊഴിച്ച് അതിലേക്ക് അരച്ചു വച്ച ഈന്തപ്പഴം ജീരകം ഏലക്ക എന്നിവ ചേർത്തു വേവിക്കുക. കുറുകി വരുമ്പോൾ അതിലേക്ക് നെയ്യും കൊപ്ര പൊടിയും ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. നെയ്യ് തെളിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിൽ നെയ്യ് തടവി ഈന്തപ്പഴം മിശ്രിതം പാത്രത്തിൽ ഇട്ട് പരത്തി അതിനു മേലെ വറുത്തു വച്ച മുന്തിരിയും അണ്ടിപ്പരിപ്പു വിതറുക…..
മധുരം കൂടുതൽ ആവശ്യമുള്ളവർ പഞ്ചസാര ചേർത്താൽ മതി …