എല്ലാവർക്കും നമസ്കാരം
ചപ്പാത്തിക്കൊപ്പം കഴിക്കാൻ വ്യത്യസ്തവും രുചികരവുമായ ഒരു നോർത്ത് ഇന്ത്യൻ കറി പരിചയപ്പെടാം
🌺ബുജിയ സേവ് മസാല

🌵ആവശ്യമായ സാധനങ്ങൾ
🌺എണ്ണ-5 ടീസ്പൂൺ
🌺പെരുംജീരകം-1/2 ടീസ്പൂൺ
🌺ഉള്ളി-4 എണ്ണം
🌺വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്-1ടീസ്പൂൺ
🌺പച്ചമുളക്-2 എണ്ണം
🌺തക്കാളി-4 എണ്ണം(നന്നായി പഴുത്തത്)
🌺കറിവേപ്പില-1തണ്ട്
🌺മല്ലിയില-കുറച്ച്
🌺ഉപ്പ്-പാകത്തിന്
🌺മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
🌺മുളകുപൊടി-1 1/4 ടീസ്പൂൺ
🌺ഗരംമസാല-1/2 ടീസ്പൂൺ
🌵പാചകവിധി👇
🌺എണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിച്ച് ഉള്ളി ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
🌺വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.
🌺പൊടി മസാലകൾ ചേർത്ത് ഒരു സ്പൂൺ വെള്ളവും ചേർത്ത് വഴറ്റുക. കരിയാതിരിക്കാനാണ് വെള്ളംചേർത്തത്.
🌺തക്കാളി ചേർത്ത് കുഴഞ്ഞുവരുന്നതുവരെ വഴറ്റുക. പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും ചേർത്തിളക്കി സ്റ്റൗ ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.
🌺ബുജിയ സേവ് (ഒരുതരം മിക്സ്ചർ) ചേർത്തിളക്കി ചപ്പാത്തിയുടെ കൂടെ ഉടൻതന്നെ സെർവ്വ് ചെയ്യുക.
**കഴിക്കുന്നതിനു തൊട്ടുമുമ്പ് മാത്രം സേവ് ചേർത്തിളക്കുക. അല്ലെങ്കിൽ രുചി മാറും.




സൂപ്പറായിട്ടുണ്ട്