ആവശ്യമുള്ള ചേരുവകൾ
‘’’’’’’’””’’’’’ “”””””” ‘’’’’’’’’’’’
അവക്കാഡോ രണ്ടെണ്ണം.
ചൗവ്വരി രണ്ടു ടേബിൾ സ്പൂൺ
പഞ്ചസാര ഒരു കപ്പ്
തേങ്ങ പാൽ ഒരു കപ്പ്
പാല് 1/2 ലിറ്റർ
ഏലക്ക പൊടിച്ചത് ഒരു ചെറിയ സ്പൂൺ.
ഈന്തപ്പഴം ഒരു കപ്പ് കുരു കളഞ്ഞ് ചെറിയതായി അരിഞ്ഞത്.
കശുവണ്ടി ആവശ്യത്തിന്.
ഉണക്കമുന്തിരി ആവശ്യത്തിന്.
നെയ്യ് 3 സ്പൂൺ.
തേങ്ങക്കൊത്ത് രണ്ടു സ്പൂൺ.
ഉപ്പ് (ശകലം)
* * *
പാകം ചെയ്യുന്ന വിധം
ചൗവ്വരി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക.
കുതിർന്ന ചൗവ്വരി വേവിച്ചെടുക്കുക
ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച്
കശുവണ്ടിപ്പരിപ്പ്.
മുന്തിരി.
തേങ്ങക്കൊത്ത് എന്നിവ വറുത്തു കോരുക. ശേഷം ഈന്തപഴവും നെയ്യിൽ വഴറ്റി എടുക്കുക.
അതിലേക്ക് അവക്കാഡോയുടെ പൾപ്പ് മാത്രം എടുത്ത് പാത്രത്തിൽ ഇട്ട് നന്നായി വഴറ്റിയതിനു ശേഷം വെന്തു വച്ചിരിക്കുന്ന ചൗവ്വരി ഇട്ട് പാലും ചേർത്തു തിളപ്പിക്കുക.
തിളച്ചു വന്ന പാലിലേക്ക് ആവശ്യത്തിനു മധുരവും ഏലക്കപ്പൊടിയും ചേർക്കുക. തേങ്ങാപാൽ ചേർത്ത് തിള വന്നതിനു ശേഷംവറുത്തു വച്ച മുന്തിരി, അണ്ടിപ്പരിപ്പ് , ഈന്തപഴം, തേങ്ങയും (ഉപ്പ് ശകലം) ചേർത്തു താഴെ ഇറക്കി വച്ച് ചൂടൊടെവിളമ്പാം
അവക്കാഡോ പായസം റെഡി
Yummy
Super

പായസം അടിപൊളി..
പക്ഷേ അവക്കാഡോ എവിടെ കിട്ടും
അവക്കാഡോ ലുലു മാളിൽ കിട്ടും. ഞാൻ കാണാറുണ്ടെങ്കിലും ഇത് വരെ വാങ്ങിയിട്ടില്ല. ഈ ആഴ്ച പോകുമ്പോൾ വാങ്ങണം.