Logo Below Image
Thursday, July 10, 2025
Logo Below Image
Homeസിനിമ' എൺപതുകളിലെ വസന്തം: ' സായി കുമാർ ' ✍ അവതരണം: ആസിഫ...

‘ എൺപതുകളിലെ വസന്തം: ‘ സായി കുമാർ ‘ ✍ അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

അന്തരിച്ച പ്രശസ്ത മലയാള നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനായ സായി കുമാർ നടൻ മാത്രമല്ല ഒരു ഡബ്ബിങ് ആർട്ടിസ്റ്റും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കൂടിയാണ്. ആഗതൻ, കനൽകിരീടം എന്നിവ അദ്ദേഹം ശബ്ദം നൽകിയ സിനിമകളാണ്.

1963 ഏപ്രിൽ 14ന് കൊട്ടാരക്കര ശ്രീധരൻ നായരുടെയും വിജയലക്ഷ്മിയമ്മയുടെയും മകനായി കൊട്ടാരക്കരയിൽ ജനിച്ച സായ്കുമാറിന് ഏഴ് സഹോദരിമാർ കൂടിയുണ്ട്. ഇതിൽ നടി ശോഭാമേനോൻ മൂത്ത സഹോദരിയാണ്. നടന്മാരായ വിനു മോഹനും അനുമോഹനും അനന്തരന്മാരും.

1977 ൽ ‘വിടരുന്ന മൊട്ടുകൾ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. തുടർന്ന് കഥയറിയാതെ, ഇതും ഒരു ജീവിതം തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. എന്നാൽ 1989 ൽ റിലീസായ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ നായക വേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ചിത്രത്തിന്റെ വിജയം സായി കുമാറിനെ തിരക്കുള്ള നടനാക്കി മാറ്റി.

ആ കോമഡിയുഗത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെങ്കിലും, ലോ ബജറ്റ് കോമഡി സിനിമകളും ക്യാരക്ടർ റോളുകളും വില്ലൻ റോളുകളും അനായാസമായി കൈകാര്യം ചെയ്ത് സായ്കുമാർ പ്രേക്ഷകശ്രദ്ധ നേടി, മലയാളികൾക്ക് ഏറെ പരിചിതനായി തീർന്നു. എല്ലാ സൂപ്പർസ്റ്റാർ സിനിമകളിലെയും അനിവാര്യ ഘടകമായി അദ്ദേഹം മാറി.

അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, ഇൻ ഹരിഹർ നഗർ, ഈ കണ്ണി കൂടി, ഒരുക്കം, കുറുപ്പിന്റെ കണക്കു പുസ്തകം, മെയ്ദിനം, തൂവൽ സ്പർശം, പുറപ്പാട്, കാക്കത്തൊള്ളായിരം, ഏഴരപ്പൊന്നാന, കാസർകോട് കാദർ ഭായ്, മക്കൾ മാഹാത്മ്യം, രാവണപ്രഭു, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ലൂസിഫർ, ദൃശ്യം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളടക്കം മുന്നൂറോളം സിനിമകൾക്ക് വേഷമിട്ട സായികുമാർ മലയാളക്കരയിലെ അറിയപ്പെടുന്ന നടന്മാരിലൊരാളായിത്തീർന്നു.

1996 ലെ ഹിറ്റ്ലറിൽ വില്ലനായി ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി വില്ലൻ റോളുകൾ അദ്ദേഹത്തെ തേടിയെത്തി. 2002ലെ കുഞ്ഞിക്കൂനനിലെ കീരി വാസു എന്ന ക്രൂരനായ ഗുണ്ടയുടെ വേഷം ഇന്നും മലയാളികളുടെ മനസ്സിൽ തിളങ്ങി നിൽക്കുന്നുണ്ട്.

രാജമാണിക്യത്തിൽ മമ്മൂട്ടിയുടെ അച്ഛനായും ചോട്ടാ മുംബൈയിൽ മോഹൻലാലിന്റെ അച്ഛനായും അഭിനയിച്ച് ക്യാരക്ടർ റോളുകളിലും തനിക്ക് തിളങ്ങാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു സിബിഐ ഡയറിക്കുറിപ്പിൽ സുകുമാരൻ എന്ന നടന്റെ വോയിസ് മോഡുലേഷനും മാനറിസങ്ങളും അതേപോലെ പുനസൃഷ്ടിച്ച് സായികുമാർ ഏവരെയും അത്ഭുതപ്പെടുത്തി. പ്രായത്തിന് യോജിച്ച കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന വാശിയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുതന്നെ നല്ലൊരു കലാകാരന്റെ ലക്ഷണമാണ്. വൃദ്ധന്റെ റോൾ ഇത്ര തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുന്ന നടൻമാർ ചുരുക്കമായിരിക്കും.

2007ൽ ആനന്ദഭൈരവിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ സായ്കുമാർ പ്രഗൽഭരായ മറ്റു നടന്മാർക്കൊപ്പം തന്റെ സ്ഥാനം ഉറപ്പിച്ചു. കൂടാതെ ചക്കരമുത്തിൽ മികച്ച സ്വഭാവനടനായും എന്ന് നിന്റെ മൊയ്തീനിൽ മികച്ച സഹനടനായും അംഗീകാരം നേടി.

ശ്രീമതി. പ്രസന്നകുമാരിയെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യം അധികം നീണ്ടു നിന്നില്ല. ടെലിവിഷൻ സീരിയൽ നടി വൈഷ്ണവി ഇവരുടെ മകളാണ്. പിന്നീട് ബിന്ദു പണിക്കറിനെ പുനർവിവാഹം ചെയ്ത സായി കുമാർ ഇന്നും മലയാള സിനിമയിൽ സജീവമാണ്.

നിരവധി പരമ്പരകളുടെ ഭാഗമായി തന്റെ സാന്നിധ്യം തെളിയിച്ച സായി കുമാർ ടെലിവിഷൻ രംഗത്തും ആരാധകവൃന്ദം തീർത്തിരുന്നു. ഇനിയും ഏറെ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത് തന്റെ പിതാവിന്റെ യശസ്സുയർത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

RELATED ARTICLES

6 COMMENTS

  1. മലയാളിയുടെ സുന്ദരമായ വില്ലനാണ് സയ്കുമാർ.. അദ്ദേഹത്തെക്കുറിച്ച് നല്ല എഴുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ