Friday, January 9, 2026
Homeസിനിമഅർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം "മഫ്തി പോലീസ്" ആഗോള റിലീസ് നവംബർ 21 ന്.

അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം “മഫ്തി പോലീസ്” ആഗോള റിലീസ് നവംബർ 21 ന്.

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത “മഫ്തി പോലീസ്” റിലീസ് തീയതി പുറത്ത്. 2025 നവംബർ 21 നു ചിത്രം ആഗോള റിലീസായെത്തും. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് സംവിധായകൻ ലോകേഷ് കനകരാജ് ആണ് റിലീസ് ചെയ്തത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന, ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

അർജുൻ സർജയുടെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കൊപ്പം വൈകാരികമായ തീവ്രമായ കഥാസന്ദർഭങ്ങളും നിറഞ്ഞ ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നും ചിത്രത്തിന്റെ ടീസർ കാണിച്ചു തന്നിരുന്നു.

ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ വൈകാതെ തന്നെ പുറത്തു വിടും.

കോ പ്രൊഡ്യൂസർ- ബി വെങ്കിടേശൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ – രാജ ശരവണൻ, ഛായാഗ്രഹണം- ശരവണൻ അഭിമന്യു, സംഗീതം- ഭരത് ആശീവാഗൻ, എഡിറ്റിംഗ്- ലോറൻസ് കിഷോർ, ആർട്ട്- അരുൺശങ്കർ ദുരൈ, ആക്ഷൻ- കെ ഗണേഷ് കുമാർ, വിക്കി, ഡയലോഗ്- നവനീതൻ സുന്ദർരാജൻ, വരികൾ- വിവേക്, തമിഴ് മണി, എം സി സന്ന, വസ്ത്രാലങ്കാരം- കീർത്തി വാസൻ, വസ്ത്രങ്ങൾ- സെൽവം, മേക്കപ്പ്- കുപ്പുസാമി, പ്രൊഡക്ഷൻ എക്സികുട്ടീവ്- എം സേതുപാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- പി സരസ്വതി, സ്റ്റിൽസ്- മിലൻ സീനു, പബ്ലിസിറ്റി ഡിസൈൻ- ദിനേശ് അശോക്, പിആർഒ- ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com