Friday, December 5, 2025
Homeസിനിമ"കരുതൽ" ഒഫീഷ്യൽ പോസ്റ്റർ.

“കരുതൽ” ഒഫീഷ്യൽ പോസ്റ്റർ.

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘർഷങ്ങളും അവർ പോയി കഴിയുമ്പോൾ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളും അവരെ അപായപ്പെടുത്താൻ ശ്രമിക്കുന്ന സീരിയൽ കില്ലേഴ്സും അവരുടെ ജീവിതവും ആണ് ഈ സിനിമ മുൻപോട്ട് വെക്കുന്ന പ്രമേയം.


പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന യുവതലമുറകൾക്ക് ഒരു “കരുതൽ” തന്നെ ആയിരിക്കും ഈ സിനിമ. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ ,യുഎസ്ഐ, ഐരെലണ്ട്) ചിത്രീകരണം പൂർത്തിയാക്കിയ
സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് “കരുതൽ” സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത് . ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ നാല് ഗാനങ്ങൾ പാടിയിരിക്കുന്നത്.ബിജിഎം-ദീക്ഷിത്,ഡിഐ- മുഹമ്മദ് റിയാസ്, സോങ്ങ് പ്രോഗ്രാമിങ്- റോഷൻ .
ചടങ്ങിൽ ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി.,മോൻസ് ജോസഫ് എംഎൽഎ, ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്തംഗം), സി. ഇമാക്കുലേറ്റ് SVM,

സി. സുനിത SVM, കരുതൽ സിനിമയിലെ പിന്നണി ഗായിക ബിന്ദുജ പി.ബി.,
Adv. EM ബിനു (കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്),
ഡോ. മേഴ്സി ജോൺ (ബ്ലോക്ക് പഞ്ചായത്തംഗം),
തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ-സ്റ്റീഫൻ ചെട്ടിക്കൻ,എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ- വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ – റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ,മാത്യു മാപ്ലേട്ട്,ജോ സ്റ്റീഫൻ , ചീഫ് കോർഡിനേറ്റർ – ബെയ്ലോൺ അബ്രഹാം,മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ്-അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ്- അൽഫോൻസ് ട്രീസ പയസ്,റെക്കോഡിസ്റ്റ് – രശാന്ത് ലാൽ മീഡിയ,
ടൈറ്റിൽ-സൂരജ് സുരൻ,പരസ്യകല-ആർക്രീയേറ്റീവ്സ്,ഡിജിറ്റൽ പി ആർ ഓ-മനു ശിവൻ,
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com