ഹലോ ഇവിടെ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണ്..?
ചെവി കേട്ടൂടേ…
എടോ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണെന്ന്..? ഹിറ്റ്ലര്‍ സിനിമയിലെ ഈ ഡയലോഗും സത്യപാലനെയും ആരും മറന്നു കാണില്ല. 1984-ൽ ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച… മിമിക്രി കലാകാരൻ – നടൻ എന്നി നിലകളിൽ 15 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൈനുദ്ദീൻ.
നിഷ്കളങ്കവും പരിശുദ്ധവുമായ നർമം കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ സൈനുദ്ദീൻ ഓർമ്മയായിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്. കൊച്ചിൻ കലാഭവനിലെ മിമിക്രി താരമായി കലാരംഗത്തെത്തിയ സൈനുദ്ദീൻ, ചെമ്മീനിൽ നടൻ മധു അവതരിപ്പിച്ച കഥാപാത്രമായ പരീക്കുട്ടിയെ അനുകരിക്കുന്നതിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
1956 മെയ് 12ന് ഏറണാകുളത്ത് ജനിച്ചു. ചെറുപ്പം മുതലെയുള്ള കലയോടുള്ള താല്പര്യം കൊച്ചിന്‍ കലാഭവനില്‍ എത്തിച്ചു. മൂന്ന് കുട്ടികൾ പ്രധാന കഥാപാത്രങ്ങളായ ചെറിയൊരു വേഷമായിരുന്നു അത്. നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തനിൽ
ചെറിയൊരു വേഷമായിരുന്നു ലഭിച്ചത്. കൊല്ലം ജി.കെ പിള്ള നടത്തുന്ന ബാറിലെ ജീവനക്കാരനായിട്ടാണ് അഭിനയിച്ചത്. നവോദയയുടെ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിൽ സൈനുദ്ദീന് പറ്റിയ വേഷങ്ങൾ ഇല്ലാത്തതിനാൽ തിരക്കഥാകൃത്ത് രഘുനാഥ് പലേരി താരത്തെ അസിസ്റ്റന്റായി നിയമിച്ചു. അറിഞ്ഞോ അറിയാതെയോ വേഷമില്ലെന്ന് പറഞ്ഞ ഈ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞതോടെ സൈനുദ്ദീന് ചിത്രീകരണം കാണാന്‍ വന്ന മറ്റൊരു സംവിധാകന്റെ സിനിമയില്‍ വേഷം കിട്ടി. പിന്നീട് സൈനുദ്ദീന്‍ മലയാളത്തിലെ അറിയപ്പെടുന്ന നടനായി മാറുകയായിരുന്നു. പി എ ബക്കറിന്റെ ചാപ്പ എന്ന സിനിമയിലൂടെ ആയിരുന്നു മുഴുനീള കഥാപാത്രമായത്. തുടർന്ന് മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, ലാൽസലാം, സൗഭാഗ്യം, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഇരിക്കൂ എം.ഡി അകത്തുണ്ട്, നഗരത്തിൽ സംസാരവിഷയം,
ഇന്നത്തെ പ്രോഗ്രാം, മാന്ത്രികച്ചെപ്പ് തുടങ്ങി ഏകദേശം 150ഓളം സിനിമകളില്‍ അഭിനയിച്ചു. റഫീക്ക് സീലാട്ടിന്റെ തിരക്കഥയിൽ ഇസ്മായീൽ ഹസ്സൻ ചിത്രം സംവിധാനം ചെയ്ത… ഇന്ത്യയിൽ ആദ്യമായാണ് സയാമീസ് ഇരട്ടകളുടെ കഥ പറഞ്ഞ… മണിയൻ പിള്ള രാജുവിനൊപ്പം സൈനുദ്ദീൻ വയർ ഒട്ടിച്ചേർത്ത നിലയിലുള്ള ഇരട്ടകളിലൊരാളായി അഭിനയിച്ച… സൈനുദ്ദീന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു സയാമീസ് ഇരട്ടകൾ.
1999 നവംബർ 4 ന് 47-ാം വയസ്സിൽ അന്തരിച്ചു. അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിയുടെ മറ്റൊരു ലോകത്തേക്ക് എത്തിച്ച… മിമിക്രി വേദികളിലും സിനിമകളിലും തമാശയുടെ സ്വന്തം തട്ടകം തീർത്ത ഈ പ്രതിഭ മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.



