Logo Below Image
Sunday, April 6, 2025
Logo Below Image
Homeപുസ്തകങ്ങൾപയ്യൻ കഥകൾ (പുസ്തക ആസ്വാദനം) രചന : വി കെ എൻ ✍ തയ്യാറാക്കിയത് :...

പയ്യൻ കഥകൾ (പുസ്തക ആസ്വാദനം) രചന : വി കെ എൻ ✍ തയ്യാറാക്കിയത് : ദീപ ആർ അടൂർ

ദീപ ആർ അടൂർ

മലയാളഭാഷയിലെ ഹാസ്യസമ്രാട്ടായ വി.കെ.എന്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 1932 ഏപ്രില്‍ ആറിനാണ് ജനിച്ചത്. 1959 മുതല്‍ 1969 വരെ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

പയ്യന്‍ കഥകള്‍ക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനു പുറമേ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനന്തരം, സര്‍ ചാത്തുവിന്റെ റൂളിംഗ്, അമ്മുമ്മക്കഥ, സിന്‍ഡിക്കേറ്റ്, ചിത്രകേരളം, അധികാരം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

1979 ൽ വി .കെ.എൻ രചിച്ച ചെറുകഥയാണ് പയ്യൻകഥകൾ. 1982ൽ ചെറുകഥയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കഥയ്ക്ക് ലഭിച്ചു.വി.കെ.എൻ ന്റെ തിരഞ്ഞെടുത്ത കഥകൾ എന്ന കഥാസമാഹാരത്തിലെ ഒരു ചെറുകഥയാണിത്.

ഹാസ്യാത്മകമായ രചനയിലൂടെ ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ബുദ്ധിയിലൂന്നിയുള്ള വി.കെ.എന്‍ നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. എഴുതിയ കാലത്തിനേക്കാളും അദ്ദേഹത്തിന്റെ പല രചനകളും ഇന്ന് പ്രസക്തമാണ് എന്ന വസ്തുത സാഹിത്യചരിത്രത്തിലെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വത തന്നെയാണ്.

പയ്യനും പയ്യന്‍ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തില്‍ വേറിട്ടുനില്ക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യന്‍ കഥകളില്‍ സാഹിത്യ, നയതന്ത്ര,രാഷ്ട്രീയ മേഖലകളെ കുറിച്ചുള്ളതാണ്.

തിളങ്ങുന്ന കണ്ണുള്ള പയ്യന്‍ എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്തസാക്ഷിത്വ ഭാവമാണ്. ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്നമാതിരിയും എത്ര മരിച്ചാലും മനസ്സിലാകാത്തമാതിരിയുമാണ് എഴുത്ത്.പയ്യൻ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവതാളത്തിൽ വേറിട്ടു നിൽക്കുന്നു. പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യൻ കഥകളിൽ സാഹിത്യ – നയതന്ത്ര – രാഷ്ട്രീയ മേഖലകളെ വി കെ എൻ ഒളിയമ്പ് എയ്യുന്നുണ്ട്.

എഴുത്തിന്റെ ശൈലീരസം കൊണ്ട് സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്‍ കഥാപാത്രമാണ് പയ്യന്‍. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ ആത്മാവാണെന്നു പറയാം. ഇന്ത്യയില്‍ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ വി.കെ.എന്നിലുണര്‍ത്തിയ രോഷമാണ് പയ്യന്റെ നര്‍മ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ് അദ്ദേഹത്തെ സാഹിത്യത്തില്‍ അനശ്വരനാക്കിയത്.

വായനക്കാര്‍ക്കു മുന്നില്‍ പയ്യനും, പയ്യന്റെ കഥകള്‍ക്കും എന്നും ചെറുപ്പം തന്നെ.

തയ്യാറാക്കിയത് : ദീപ ആർ അടൂർ✍

RELATED ARTICLES

1 COMMENT

  1. വികെഎൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പയ്യൻ കഥകൾ തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments