പ്രശസ്ത സാഹിത്യകാരി മാധവി കുട്ടിയുടെ വയലാർ അവാർഡ് നേടിയ കൃതിയാണ് നീർമാതളം പൂത്ത കാലം. മാധവിക്കുട്ടി തന്റെ പത്താം വയസ്സിൽ തന്നെ കഥ എഴുതി. പിന്നെ കവിത എഴുതി, സ്മരണകളും ലേഖനങ്ങളും അനുഭവങ്ങളും തിരക്കഥകളും എഴുതി. ആത്മലേഖനങ്ങളും എഴുതി.
1932ൽ മലയാള സാഹിത്യത്തിലേക്ക് വന്നു. പേരുകേട്ട തറവാട്ടിൽ ധനവാനായ അച്ഛനും എഴുത്തുകാരി അമ്മയ്ക്കും ജനിച്ചവൾ. ചെറുപ്പത്തിൽ എഴുതിയ കഥകളെല്ലാം വലിയ വിവാദനത്തിനു കാരണമായി.
ഒന്നുകൂടി മുതിർന്നപ്പോൾ അവർ രാഷ്ട്രീയത്തിൽ ഇറങ്ങി. സ്നേഹത്തിന്റെ പേരിൽ ജനങ്ങളോട് വോട്ടു ചോദിച്ചു. തിരഞ്ഞെടുപ്പിൽ സ്നേഹം തോറ്റു. രാഷ്ട്രീയം ജയിച്ചു.
മാധവിക്കുട്ടിയുടെ ഓർമകുറിപ്പുകളാണ് നീർമാതളം പൂത്ത കാലം. ഒരു വ്യക്തിയുടെ ബാല്യകാല ഓർമ്മകൾ എന്നതിന് അപ്പുറം ഒരു കലഘട്ടത്തിൻ്റെ ജീവിതരീതികളും, ആശയങ്ങളും, വിശ്വാസങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന, ബാല്യകാലത്തിലേക്കും പഴമയിലേക്കും നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഒരു അപൂർവ സാഹിത്യ സമാഹാരം ആണ് നീർമാതളം പൂത്ത കാലം. മനസ്സിനെയും ഭാവനയേയും ഉണർത്തുന്ന ഈ പുസ്തകം 1930 കാലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു.
നാലപ്പാട്ട് തറവാട്ടിലെയും കൽക്കട്ടയിലെയും തൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും, സംഭാഷണങ്ങളും പങ്ക് വെച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് രണ്ട് സംസ്കാരങ്ങളും, ജീവിത ശൈലികളെയും ഈ പുസ്തകം വരച്ചു കാട്ടുന്നു.
മാധവി കുട്ടിയുടെ ബാല്യ കൗമാര അനുഭവങ്ങളാണ് നീർമാതളം പൂത്തകാലം എന്ന ഈ കൃതിയിൽ. ഇതിന്റെ ശീർഷകം നീർമാതളം പൂത്തകാലം ആണ്.
നാലപ്പാട്ട് തറവാടിലേയും കൽക്കത്തയിലേയും മാധവികുട്ടിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും സംഭാഷണങ്ങളുമാണ് ഇതിലെ പ്രമേയം.
ബാല്യ കൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ചു വെയ്ക്കുന്നവരാണ് എല്ലാവരും. ബാല്യ കൗമാരകാലത്ത് പകർന്നു കിട്ടിയ സൗരഭ്യമുള്ള അനുഭവങ്ങൾ തുറന്നെഴുതുകയാണീ കൃതിയിൽ.
നീർമാതാളം പൂത്ത കാലം എന്ന രചനയിൽ വായനക്കാരുടെ മനസ്സിലെ വാടാത്ത വസന്തമാണ് കഥാകൃത്ത്.
കഥാകാരി, നോവലിസ്റ്റ്, കവയിത്രി, കോളമിസ്റ്റ് എന്നീ വിവിധ വിഭാഗങ്ങളിൽ മലയാളികളുടെ മനസ്സിൽ എന്നെന്നും ജീവിക്കുന്ന മാധവിക്കുട്ടി.
മലയാളത്തിൽ മാത്രമല്ല ഇംഗ്ലീഷിലും തന്റെ ഭാവനകളേയും,
ചിന്തകളേയും വാക്കുകളിൽ പകർത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 1907ൽ മാധവികുട്ടിക്ക് വയലാർ അവാർഡ് കിട്ടിയ കൃതിയാണ് നീർമാതളം പൂത്തപ്പോൾ.
ഉച്ഛ നീചത്വവും ജാതിയതയും അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാധവിക്കുട്ടി ഒരു സ്ത്രീ യുടെ പച്ചയായ വിചാരങ്ങളുടേയും മനോ കമാനങ്ങളുടേയും യഥാർത്ഥ നിറങ്ങൾ കടലാസിലേയ്ക്ക് പകർത്തുമ്പോൾ സദാചാര ഗുണ്ഠകളെയോ, സമൂഹത്തേയോ ഭയന്ന് അതിൽ വെള്ളപൂശാൻ ശ്രമിച്ചിരുന്നില്ല. തന്റെ അനുഭവത്തിൽ കാണുന്നതെന്തും തുറന്നെഴുതാൻ മടിച്ചിരുന്നില്ല.
നീർമാതളം പൂക്കുന്നത് കേവലം ഒരാഴ്ചക്കാലത്തിനു വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധം മണ്ണിൽ നിന്ന് ഉയർന്നാൽ നീർമാതളം
പൂക്കാറായി എന്ന് വിചാരിക്കാം. പൂക്കൾ വന്നു നിറഞ്ഞാൽ ഇലകൾ കൊഴിയുകയും ചെയ്യും.
ഓർമ്മയുടെ സുഗന്ധം പേറുന്ന ഒരു പുക്കാലം മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമ സ്‌മൃതികളിലൊന്നായ ഈ മലയാളി ഹൃദയത്തിലേറ്റുന്ന ഒന്നാണ്. ഓർമ്മകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരി ലും സ്വന്തം പൂർവ്വ സ്ഥിതീകളുടെ സുഗന്ധം പരത്തുന്ന മാധവി കുട്ടിയുടെ പ്രസിദ്ധമായ ഓർമ്മകുറിപ്പുകളാണീ പുസ്തകം.
അച്ഛന്റെ ജോലി തിരക്കും അമ്മയുടെ എഴുത്തും ഏകാകിയാക്കിയ ഒരു കുട്ടിയെ ഈ കൃതിയിൽ ദർശിക്കാം . വേലക്കാരിയുടെ ഇടയിൽ അത്ഭുത കഥാമാത്രമായി അവൾ
വളർന്നു. നാട്ടിൽ അമ്മുമ്മയായിരുന്നു അവരുടെ അത്താണി. ഓർമ്മയുടെ നറുമണം
പൂക്കുന്ന പൂക്കാലമായിരുന്നു അവർക്ക് നാലപ്പാട്ട് തറവാട്. നാലപ്പാട്ടെ കുളവും സർപ്പക്കാവും തമ്മിലും ഗുഹാത്വരത്ത മുണർത്തുന്നു. നാലപ്പാട് തറവാട് ആദ്യകാലത്ത് ആലുവായിൽ ആയിരുന്നു. സാന്നിദ്ധ്യക്കാവ് എന്നു പേരുള്ള ഒരമ്പലവും അതിനു സമീപം ഉണ്ടായിരുന്നു. അമ്പലത്തിന്റെ ചിലവുകൾ വഹിച്ചിരുന്നത് നാലപ്പാട്ടുകാരാണ്.
പിന്നീട് വന്നേരി എന്ന പ്രദേശത്ത് മറ്റൊരു നാലപ്പാട് വീട് ജനിച്ചു. മാധവികുട്ടിയുടെ അമ്മമ്മയുടെ അമ്മമ്മയുടെ അമ്മയായിരുന്നു നാലപ്പാട്ടെ കുഞ്ചിയമ്മ.
ഏലിയങ്ങാട്ടെ തമ്പുരാന്റെ വധുവായി ആ നാട്ടിൽ വന്നെത്തിയപ്പോൾ തിരുത്തിക്കാട് പറമ്പിൽ സർവ്വലക്ഷണങ്ങളും ഒത്തുചേർന്ന ഒരിടത്ത് ഒരു വാസ്തുശാസ്ത്ര വിദഗ്ദനായ ആശാരി, അവർക്ക് താമസിക്കാനായി പണിത വീടായിരുന്നു അത്. ആഡംബരമില്ലാത്ത ഒരു നാലുകെട്ട്.
ആഡംബരം വന്നത് അതിനു ചുറ്റം മരങ്ങൾ വന്നപ്പോഴാണെന്നാണ് കവയിത്രിയുടെ നിഗമനം. തുടർന്ന് പ്രകൃതിയിലെ ആ മരങ്ങളേയും, കുളത്തേ യും സർപ്പക്കാവിനേ യും അതിമനോഹരമായി വർണ്ണിച്ചിട്ടുണ്ട്.
ഓർമ്മയുടെ പൂത്താലം പേറുന്ന ഒരു കൃതി. മാധവികുട്ടിയുടെ ഈ ഒരു ഓർമ്മക്കുറുപ്പിൽ പുന്നിയൂർകോട്ടിലെ ആ നാലപ്പാടൻ തറവാടിനെ കുറിച്ചും അവിടുത്തെ സുന്ദര സ്മരണകളും അതോടൊപ്പം തന്നെ കൽക്കത്തയിലെ ലാൻഡ് ഡോണിൽ പതിനെട്ടാം നമ്പർ റൂമിൽ അച്ഛനും അമ്മയ്ക്കും പരിചരിക
യായിരുന്ന ത്രിപുരക്കും ഒപ്പം മറ്റുള്ളവരോടും കഴിഞ്ഞിരുന്ന കാലഘട്ടങ്ങളെ കുറിച്ചുള്ള ഓർമ്മകളും അയവിറക്കിയതാണ് ഈ ഓർമ്മക്കുറിപ്പിൽ.
ഇലഞ്ഞിയും ഞാവലും നീർമാതളവും പവിഴമല്ലിയും അങ്ങിനെ എണ്ണിയാൽ തീരാത്ത ചെടികളും മരങ്ങളും അടങ്ങിയ ആ നാലുകെട്ടിനെ കുറിച്ച് വർണ്ണിച്ചുകൊണ്ടാണ് ഈ കഥ തുടങ്ങുന്നത്. നാലിതൾ പൂവുകൊണ്ട് പ്രണയത്തിന്റെ പൂക്കാലം ഒരുക്കുന്നത് കഥാകാരി തന്നെ പറയുന്നുണ്ട്. ഇങ്ങിനെയാണ് നീർമാതളം പൂക്കുന്നത്.
നീർമാതള പൂക്കളുടെ സുഗന്ധം കാറ്റിൽ വന്നെത്തുന്ന എത്രയോ നേർത്ത ഒരു ഗാനശകലം പോലെയാണ്. ചെണ്ടകൊട്ടുപോലെയുള്ളതും വീണധ്വനിപോലെയുള്ളതുമായ ഗന്ധങ്ങൾ മറ്റു ചില പുഷ്പങ്ങൾക്കുണ്ടായിരിക്കാം. ഉദാഹരണത്തിന് ചെമ്പകം തായമ്പകപോലെയല്ലേ അതിന്റെ മണം. പനിനീർ പൂക്കളുടെ സുഗന്ധം വീണയെ അനുസ്മരിപ്പിക്കുന്നു. പാരിജാതം നാലപ്പാട്ട് പടിഞ്ഞാറേ മുറ്റത്ത് തലയുയർത്തിപ്പിടിച്ചു നിന്ന് വെയിലും തലതാഴ്ത്തി മഴയും കൊണ്ടിരുന്ന ആ മരം പുത്തകാലം ആ പരിസരത്ത് ഒരു ഗാനം ഉയർത്തിയില്ലേ?.. മഠത്തിലെ മുറ്റത്തെ പവിഴമല്ലി ജലതരംഗത്തിന്റെ മണിനാദങ്ങൾ ഉയർത്തിയില്ലേ?… ഇതെല്ലാം ആ ചെടികളെ പറ്റിയുള്ള കഥാകാരിയുടെ സങ്കൽപ്പങ്ങളാണ്.
പിന്നെ പറയുന്നത് നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു എന്നും രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങിക്കിടക്കുന്ന ആശ്ലേഷത്തിൽനിന്ന് സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേയ്ക്ക് ഓടിയിട്ടുണ്ട് പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്കുകൂടി കാണാൻ എന്നാണ് കഥാകാരി വരച്ചു കാട്ടുന്നത്.
പിന്നെ പറയുന്നത് നിലാവിലും നേർത്ത നിലാവായി ആ ധവളിമ പാമ്പിൻകാവിൽ നിന്ന് ഓരോ കാറ്റുവീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെൺകിടാവെന്ന പോലെ വിറച്ചു. വിറയലിൽ എത്രയോ ശതം പൂക്കൾ നിലം പതിച്ചു. നാലു മിനുത്ത ഇതളുകളും അവയ്ക്ക് നടുവിൽ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളു എന്നും അത് വാസനിച്ചു നോക്കുമ്പോൾ വാസനയില്ലെന്നും നമുക്ക് തോന്നിയെക്കാമെന്നും ഞെട്ടേറ്റു വീഴുന്നതിനു മുൻപ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി. അതും ഒരാഴ്ചത്തേയ്ക്ക് മാത്രം എന്നാണ് കഥാകാരി വരച്ചു കാട്ടുന്നത്. ആ തൂലികയിൽ നിന്നും അടർന്നു വീഴുന്ന ഓരോ വാക്കും എത്ര മാധുര്യമേറിയതാണ്.
കുറഞ്ഞകാലം കൊണ്ട് ഒരായുസ്സിലേറ്റ സ്നേഹം അവരുടെ അമ്മയെ കുറിച്ച് കഥാകാരി വിവരിക്കുന്നുണ്ട്.
പിന്നീട് ഒരിക്കൽ മുത്തശ്ശിയുടെ സ്മരണകൾ ഉറങ്ങുന്ന പുന്നയൂർ കളത്തിൽ വരുകയുണ്ടായി. അന്നവർ പറഞ്ഞത് ഇങ്ങനെയാണ്. മനുഷ്യജന്മത്തോട് എനിക്ക് ഭ്രമമില്ല. ഇനി ഒരു ജന്മമുണ്ടെങ്കിൽ നീർമാതളത്തിന്റെ മുകളിൽ പക്ഷിയായി പൊന്മയായി ജീവിച്ചാൽ മതി എന്ന്.
പുരസ്കാരങ്ങൾ
ഏഷ്യൻ പോയട്രി പ്രൈസ്, കെന്റ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, അക്കാദമി പുരസ്‌ക്കാരം, കേരളസാഹിത്യ അക്കാദമി ചെറുകഥ അവാർഡ്, വയലാർ അവാർഡ്, (നീർമാതളം പൂത്തകാലം) എഴുത്തച്ഛൻ പുരസ്‌ക്കാരം, എന്നിവയും 2001ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ചു.
മികച്ച അവതരണം മാഡം

നീർമാതളം ഞാൻ വായിച്ചിട്ടുണ്ട്.
ലേഖനം വളരെ ഇഷ്ടപ്പെട്ടു