പപ്പായയും ആരോഗ്യവും:
പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന് എന്ന എന്‍സൈം ദഹനം വര്‍ധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകര്‍ പറയുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്.
പ്രായമായവര്‍ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. ഇത് ദഹനം മെച്ചപ്പെടുത്തി മലബന്ധവും കുടലിലെ അണുബാധയും തടയുന്നു. ആമാശയം, കുടല് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാന്‍ പപ്പായ ഉത്തമമാണ്.
പപ്പായയിലെ നാരുകള്‍ കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകള്‍, വിറ്റാമിന്‍സി, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാന്‍സര്‍ തടയാന്‍ സഹായകമാണ്.
പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ പപ്പായ ഗുണകരമാണ്. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നതോടൊപ്പം സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (ഒരു എല്ലുരോഗം) എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദമാണ്.
ആര്ട്ടീരിയോസ്കളീറോസിസ്(രക്ത ധമനികള്ക്കുളളില് കൊഴുപ്പ് അടിയുന്നതിനെ തുടര്‍ന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു.
മുടിയുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും താരൻ കുറയ്ക്കുന്നതിനും പപ്പായ ഗുണപ്രദമാണ്. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും പപ്പായ ഉത്തമമാണ്. ധാരാളം ജലാംശം അടങ്ങിയ രുചികരമായ ഈ ഫലം മരുന്നായും ഉപയോഗിക്കാം. പപ്പായയില്‍ നിന്നു നിരവധി മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.




പപ്പായ വിശേഷം സൂപ്പർ
👌👌
👍😋