മഷ്റൂം അഥവാ കൂൺ:
പ്രോട്ടീനിന്റെ വന്‍ കലവറയാണ് കൂണുകള്‍. മാംസത്തില്‍ നിന്നും ലഭിക്കുന്ന പ്രോട്ടീന്‍ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സസ്യാഹാരികള്‍ക്കും മാംസം കഴിച്ചാല്‍ വണ്ണംകൂടുമെന്ന് പേടിയുള്ളവര്‍ക്കും കൂണ് കഴിച്ച് പ്രോട്ടീനിന്റെ അപര്യാപ്തത പരിഹരിക്കാം. കൂണില്‍ അടങ്ങിയിട്ടുള്ള എര്ഗോതയോനൈന് എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു.
വൈറ്റമിന്‍ ബി 2, ബി 3 എന്നിവ കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഗ്ലൂക്കോസായി മാറ്റുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നവയാണ്. കൂണില്‍ അടങ്ങിയിട്ടുള്ള നാരുകളും എന്‍സൈമുകളും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിട്ടുള്ളതിനാല്‍ പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍ ഊര്‍ജ്ജമാക്കി മാറ്റാന്‍ കൂണിന് കഴിവുണ്ട്.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നതു കൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂണ് മികച്ച ഭക്ഷണമാണ് . കൂണില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.




ഉപയോഗ പ്രദം 👏
കൂൺ വിശേഷം സൂപ്പർ
ആഹാ …… കൊള്ളാലോ
നല്ലറിവുകൾ 🌹