രോഗപ്രതിരോധ ശേഷി കൂട്ടാൻ
ബാര്‍ലി വെള്ളം
ദിവസേന ഒരു ഗ്ലാസ്സ് ബാര്‍ലി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടി ശരീരത്തെ സംപുഷ്ടമാക്കും. ബി-കോംപ്ലെക്സ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം, പ്രോട്ടീന്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമായ ധാന്യമാണ് ബാര്‍ലി. മൂത്രാശയ സംബന്ധമായ അണുബാധയും ഇത് പരിഹരിക്കുന്നു.
ബാര്‍ലി വെള്ളം ഏറെ സമയം വിശപ്പില്ലാതിരിക്കാന്‍ സഹായിക്കുന്നതിനാല്‍ ഭക്ഷണം നിയന്ത്രിക്കാന്‍ സഹായകമാണ്. ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും കൊഴുപ്പ് എരിച്ചു കളയാനും ബാര്‍ലിവെള്ളം നല്ലതാണ്.
തടി കുറയ്ക്കേണ്ടവര് ദിവസേന മൂന്ന് ഗ്ലാസ് വീതം ബാര്‍ലി വെള്ളംകുടിക്കുക. ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ ഇത് തടയും. രക്തധമനികള്‍ ദൃഢമാക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കും.
ബാര്‍ലി വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കും. ഗ്ലൂക്കോസ്, ഇന്‍സുലിന്‍ എന്നിവയുടെ അളവ് കുറയ്ക്കും.
ബാര്‍ലി വെള്ളം കുടിക്കുന്നതിലൂടെ തിളക്കമാര്‍ന്ന ചര്‍മ്മവും നേടാം. ഗര്‍ഭിണികള്‍ക്ക് പോഷകപാനീയമാണ് ബാര്‍ലി വെള്ളം. ഇത് ഗര്‍ഭകാലത്തെ അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കും.




ബാർലി വെള്ളം…
നല്ല അറിവ്
👍