Logo Below Image
Sunday, July 27, 2025
Logo Below Image
Homeഅമേരിക്കവെൽനെസ് വർക്ക്ഷോപ് ജൂൺ 22-നു ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു

വെൽനെസ് വർക്ക്ഷോപ് ജൂൺ 22-നു ശനിയാഴ്ച ന്യൂയോർക്കിൽ നടത്തപ്പെടുന്നു

ജീമോൻ റാന്നി

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല ന്യൂയോർക്കിൽ നടത്തപ്പെടുന്നു.

ന്യൂ യോർക്കിലുള്ള സെൻറ് ജോൺസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് (90-37 213th St, Queens Village, NY 11428) ജൂൺ 22-നു ശനിയാഴ്ച്ച രാവിലെ 9:00 മുതൽ ഉച്ചക്ക് 1.00 വരെയാണ് ശിൽപശാല. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉത്‌ഘാടനം നിർവ്വഹിക്കും ഈ മേഖലയിലെ വിദഗ്ദ്ധരായ റവ. ഡോ. പ്രമോദ് സക്കറിയ, ശ്രീമതി. സൂസൻ തോമസ്, എന്നിവർ ഈ ശില്പശാലക്കു നേതൃത്വം നൽകും.

13 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ വെച്ച് നടത്തപ്പെടുന്ന ഈ ശിൽപശാലകൾ അനേകർക്ക് സാന്ത്വനം നൽകുന്ന വേദിയാണ്.

ഭദ്രാസന കോർഡിനേറ്റർന്മാരായ റവ. ജെയ്സൺ എ. തോമസ്, ടോം ഫിലിപ്പ്, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ ചുമതലക്കാരായ റവ. വി.ടി. തോമസ്, തോമസ് ജേക്കബ്, കുര്യൻ തോമസ്, ബെജി ടി. ജോസഫ് എന്നിവരടങ്ങുന്ന കമ്മിറ്റി ശിൽപശാലയുടെ ക്രമികരണങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ