1657ൽ ടോക്കിയോ നഗരത്തിൽ ഉണ്ടായ ഒരു വൻ അഗ്നിബാധയിൽ തീനാളങ്ങൾ നഗരത്തെ ഒന്നോടെ നക്കിയെടുത്തു എന്നത് ഒരു ചരിത്ര സത്യമാണ്. കിമോണ എന്നത് ജപ്പാനിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ്.
ജപ്പാനിലെ ഒരു കുടുംബത്തിലെ മൂന്നു പെൺകുട്ടികൾക്ക് ക്രമീകമായി സ്വന്തമായി തീരുന്ന വിശേഷപ്പെട്ട ഒരു കിമോണ ഉണ്ടായിരുന്നു. എന്നാൽ ഇത് ധരിക്കാൻ അവസരം ഒരുങ്ങുന്നതിനു മുമ്പ് തന്നെ മൂന്ന് പേരും ഒന്നൊന്നായി മരണമടഞ്ഞു. കിമോണയാണ് ദൗർഭാഗ്യത്തിന് ഹേതു എന്ന് വിശ്വസിച്ച ഒരു പുരോഹിതൻ 1657 ഫെബ്രുവരിയിൽ അതെടുത്ത് ദഹിപ്പിച്ചു കളഞ്ഞു. ആ തുണി കത്തിയെരിയുമ്പോൾ അവിടെ വന്യമായ ഒരു കാറ്റ് വീശുകയും തീ നാളങ്ങൾ ആളിപടരുകയും ചെയ്തു. അഗ്നി പ്രളയം നിയന്ത്രണാതീതമായി.
ആ തീപിടുത്ത ദുരന്തത്തിൽ ടോക്കിയോ നഗരത്തിന്റെ നാലിൽ മൂന്നു ഭാഗവും വെണ്ണീറായി. 300 ക്ഷേത്രങ്ങളും 500 കൊട്ടാരങ്ങളും 9000 കടകളും 61 പാലങ്ങളും തകർന്നടിഞ്ഞു എന്നത് ചരിത്ര സത്യം. ഒരു ലക്ഷത്തോളം പേരുടെ ജീവൻ ഒടുക്കിയ ശേഷമാണ് അഗ്നിതാണ്ഡവo അവസാനിച്ചത്.
ഒരു കിമോണ കത്തിയാണോ അതോ ഭൂകമ്പം മൂലമാണോ എന്ന കാര്യം തീർച്ചയില്ലെങ്കിലും 1657 നഗരത്തിൽ ഉണ്ടായ വൻ അഗ്നിബാധയിൽ തീനാളങ്ങൾ നഗരത്തെ നക്കിയെടുത്തു എന്നാണ് ചരിത്രം.
ഇത് ആ കിമോണ കത്തിയത് കൊണ്ട് മാത്രമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ?????




No..
കീമോണ കത്തിയത് കൊണ്ടാണ് അഗ്നിബാധ ഉണ്ടായതും ഇത്രയേറെ ജീവനുകൾ നഷ്ടപ്പെട്ടത് എന്ന് വിശ്വസിക്കാൻ കഴിയില്ല.
ഈ പറഞ്ഞ മാതിരി ഭൂകമ്പം ആകാനാണ് സാധ്യത