Thursday, February 5, 2026
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2026 | ഫെബ്രുവരി 05 | വ്യാഴം ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2026 | ഫെബ്രുവരി 05 | വ്യാഴം ✍ കപിൽ ശങ്കർ

🔹വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന വി​​​ള​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ
വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടാ​​​ൽ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ദീ​​​ർ​​​ഘ​​​കാ​​​ല ചി​​​കി​​​ത്സ​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രു​​​ടെ​​​യും വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. പ്രീ​​​പ്രൈ​​​മ​​​റി ആ​​​യ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ൽ 500 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി.ലം​​​പ്സം​​​ഗ്രാ​​​ന്‍റ് പ​​​ത്ത് ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. എ​​​സ്‌​​​സി എ​​​സ്ടി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് ആ​​​യി​​​രം രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ബ​​​ജ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ഴു​​​പ​​​തോ​​​ളം പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ധ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി.കാ​​​ഷ്യു കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ​​​യും കാ​​​പെ​​​ക്സി​​​ലെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഗ്രാ​​​റ്റു​​​വി​​​റ്റി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ബെ​​​നി​​​ഫി​​​റ്റ് കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.കൈ​​​ത്ത​​​റി നെ​​​യ്ത്തു​​​കാ​​​ർ​​​ക്കും അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ക ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ക​​​ള​​​മ​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ലു​​​വ ആ​​​ല​​​ങ്ങാ​​​ട് റോ​​​ഡി​​​ന്‍റെ വീ​​​തി കൂ​​​ട്ടു​​​ന്ന​​​തി​​​നും ക​​​ള​​​മ​​​ശേ​​​രി പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​ന്‍റെ ഓ​​​ഡി​​​റ്റോ​​​റി​​​യം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മുള്ള തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

* സം​​​സ്ഥാ​​​ന​​​ത്തെ വി​​​ശ്വ​​​ക​​​ർ​​​മ പെ​​​ൻ​​​ഷ​​​ൻ തു​​​ക 1600 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 2000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി
* സ്പൈ​​​ന​​​ൽ മ​​​സ്കു​​​ലാ​​​ർ അ​​​ട്രോ​​​ഫി രോ​​​ഗ​​​ത്തി​​​നു​​​ള്ള മ​​​രു​​​ന്ന് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി 30 കോ​​​ടി
* ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌ട്ര യോ​​​ഗ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ര​​​ണ്ടു കോ​​​ടി
* ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​ക​​​ളി​​​ലെ തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ പ​​​ദ്ധ​​​തി​​​ക്കാ​​​യി 10 കോ​​​ടി
* ക​​​ക്ക തൊ​​​ഴി​​​ലാ​​​ളി മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ഒ​​​രു കോ​​​ടി
* കേ​​​ര​​​ള സ്റ്റേ​​​റ്റ് ഡി​​​സൈ​​​ൻ കൗ​​​ണ്‍​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി25 ല​​​ക്ഷം
* പ്ര​​​ഫ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ജ് ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ​​​യും നാ​​​ട​​​ക ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​ത്തി​​​നാ​​​യി അ​​​ഞ്ചു കോ​​​ടി
* ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക്കാ​​​യി ഒ​​​രു കോ​​​ടി
* ക​​​ണ്ണൂ​​​ർ ഹ​​​ജ്ജ് ക്യാ​​​ന്പി​​​ന് ഒ​​​രു കോ​​​ടി
* പ​​​ര​​​വൂ​​​ർ ദേ​​​വ​​​രാ​​​ജ​​​ൻ സെ​​​ന്‍റ​​​റി​​​ന് ഒ​​​ന്ന​​​ര​​​ക്കോ​​​ടി
* കൊ​​​ട്ടാ​​​ര​​​ക്ക​​​ര ശ്രീ​​​ധ​​​ര​​​ൻ​​​നാ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന് 20 ല​​​ക്ഷം
* പ​​​ട്ടി​​​ക​​​ജാ​​​തി ഉ​​​ന്ന​​​തി​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ 10 കോ​​​ടി
* പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് പ​​​ലി​​​ശ സ​​​ബ്സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 10 കോ​​​ടി
* ക​​​ര​​​കൗ​​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പറേ​​​ഷ​​​ന് 50 ല​​​ക്ഷം
* ഹോ​​​ർ​​​ട്ടി​​​മി​​​ഷ​​​ന് ഒ​​​രു കോ​​​ടി
* വി​​​എ​​​ഫ്പി​​​സി​​​കെ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു കോ​​​ടി
* ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ന് അ​​​ഞ്ചു കോ​​​ടി
* കോ​​​ട്ട​​​യം നാ​​​ഗ​​​ന്പ​​​ടം മ​​​ഹാ​​​ദേ​​​വ ക്ഷേ​​​ത്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പി​​​ൽ​​​ഗ്രിം സെ​​​ന്‍റ​​​റി​​​ന് ര​​​ണ്ടു കോ​​​ടി
* കൈ​​​ത്ത​​​റി സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* ക​​​ർ​​​ഷ​​​ക​​​ത്തൊഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി​​​ബോ​​​ർ​​​ഡ് അ​​​ധി​​​വ​​​ർ​​​ഷ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കാ​​​ൻ 50 കോ​​​ടി
* ശ​​​ബ​​​രി റെ​​​യി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് നീ​​​ട്ടാ​​​ൻ പ​​​ഠ​​​ന​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി
* റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന് ഒ​​​രു കോ​​​ടി
* പാ​​​ന്പാ​​​ടി ജോ​​​ണ്‍ ജോ​​​സ​​​ഫ് പ​​​ഠ​​​ന കേ​​​ന്ദ്രം -ര​​​ണ്ടു കോ​​​ടി
* വ​​​ർ​​​ക്ക​​​ല രാ​​​ഘ​​​വ​​​ൻ സെ​​​ന്‍റ​​​ർ ഫ​​​ണ്ട് -ര​​​ണ്ട് കോ​​​ടി
* മ​​​ഹാ​​​ത്മാ കു​​​ഞ്ഞ​​​ൻ വെ​​​ളു​​​ന്പ​​​ൻ പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി
* ല​​​ക്കി​​​ടി കി​​​ള്ളി​​​ക്കു​​​റി​​​ശി​​​മം​​​ഗ​​​ലം കു​​​ഞ്ച​​​ൻ ന​​​ന്പ്യാ​​​ർ സ്മാ​​​ര​​​ക​​​ത്തി​​​ന് അ​​​ഞ്ചു ല​​​ക്ഷം
* പിപിആ​​​ർഐ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റി​​​ന് 50 ല​​​ക്ഷം
* സു​​​കു​​​മാ​​​ർ അ​​​ഴീ​​​ക്കോ​​​ട് പ​​​ഠ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന് ര​​​ണ്ടു കോ​​​ടി
* ക​​​ലാ​​​മ​​​ണ്ഡ​​​ലം സ്പെ​​​ഷ​​​ൽ ഗ്രാ​​​ന്‍റ് ര​​​ണ്ടു കോ​​​ടി
* രാ​​​ജാ​​​ര​​​വി​​​വ​​​ർ​​​മ മ്യൂ​​​സി​​​യ​​​ത്തി​​​ന് ഒ​​​രു കോ​​​ടി
* കെ.​​​എം.​​​ മാ​​​ണി ഫൗ​​​ണ്ടേ​​​ഷ​​​ന് ര​​​ണ്ടു കോ​​​ടി
* പാ​​​ലാ ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് ആ​​​റു കോ​​​ടി
* പാ​​​ലാ ഇ​​​ൻ​​​ഫോ​​​സി​​​റ്റി​​​ക്ക് ഏ​​​ഴു കോ​​​ടി
* കാ​​​സ​​​ർ​​​ഗോ​​​ഡ് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ച​​​ന്തേ​​​ര റെ​​​യി​​​ൽ​​​വേ ഓ​​​വ​​​ർ​​​ബ്രി​​​ഡ്ജ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* ക​​​ണ്ണൂ​​​ർ ഹ​​​ജ്ജ് ഹൗ​​​സ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* ഗു​​​രു​​​വാ​​​യൂ​​​ർ കോ​​​ട്ട​​​പ്പ​​​ടി ത​​​ന്പു​​​രാ​​​ൻപ​​​ടി റോ​​​ഡ് ര​​​ണ്ട് കോ​​​ടി
* ക​​​ട​​​യ്ക്ക​​​ൽ ചി​​​ങ്ങേ​​​ലി ഗ​​​വ. ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ട് രണ്ട് കോ​​​ടി
* കാ​​​ട്ടാ​​​ക്ക​​​ട പോ​​​ളി ടെ​​​ക്നി​​​ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* ചേ​​​ന്ദം​​​പ​​​ള്ളി ക​​​വ​​​ല-​​​പ​​​ന്പ ക​​​ണ​​​ക്ടി​​​വി​​​റ്റി റോ​​​ഡി​​​ന് അ​​​ഞ്ചു കോ​​​ടി
* വാ​​​മ​​​ന​​​പു​​​രം മി​​​നി സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ന് ര​​​ണ്ടു കോ​​​ടി
* അ​​​രൂ​​​ർ, തു​​​റ​​​വൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ടാ​​​ങ്ക് നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി അ​​​ഞ്ചു കോ​​​ടി
* കൊ​​​ല്ല​​​ത്തെ അ​​​യ്യ​​​ൻകാളി പ്ര​​​തി​​​മ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് 50 ല​​​ക്ഷം
* കാ​​​വി​​​ലം​​​പാ​​​റ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ങ്ങി​​​ൻ​​​തൈ ന​​​ഴ്സ​​​റി​​​ക്ക് 50 ല​​​ക്ഷം
* ചി​​​റ്റാ​​​ർ അ​​​മ്മ​​​യും കു​​​ഞ്ഞും ആ​​​ശു​​​പ​​​ത്രി​​​ക്ക് മൂ​​​ന്നു കോ​​​ടി
* പൊ​​​ഴി​​​യൂ​​​ർ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന തു​​​റ​​​മു​​​ഖ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* കൊ​​​ട്ടം​​​മു​​​റി-​​​തി​​​രു​​​വേ​​​ഗ​​​പ്പു​​​റ പാ​​​ല​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* കോ​​​ങ്ങാ​​​ട്-​​​പ​​​ണ്ടീ​​​രി​​​പ്പാ​​​ല ബൈ​​​പാ​​​സി​​​ന് മൂ​​​ന്നു കോ​​​ടി
* കൊ​​​ട്ടാ​​​ര​​​ക്ക​​​ര ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* മു​​​ള​​​വ​​​ന-​​​ചാ​​​മു​​​ണ്ടി​​​മൂ​​​ല റോ​​​ഡി​​​ന് ര​​​ണ്ടു കോ​​​ടി
* കു​​​റ്റ്യാ​​​ടി പ​​​ള്ളി​​​യ​​​ത് പെ​​​രു​​​വ​​​യ​​​ൽ റോ​​​ഡി​​​നു മൂ​​​ന്ന് കോ​​​ടി
* പാ​​​ല​​​ത്ത​​​റ-​​​മൈ​​​ലാ​​​പുർ റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* മ​​​യ്യ​​​നാ​​​ട് ഐ​​​ടി​​​ഐ​​​ക്ക് സ്ഥ​​​ലം വാ​​​ങ്ങാ​​​ൻ ര​​​ണ്ടു കോ​​​ടി
* ക​​​ണ്ണൂ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ കോം​​​പ്ല​​​ക്സി​​​ന് ര​​​ണ്ടു കോ​​​ടി
* വ​​​ള​​​യം സി​​​എ​​​ച്ച്സി നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഒ​​​രു കോ​​​ടി
* വൈ​​​ക്കം നേ​​​രേ​​​ക്ക​​​ട​​​വ്-​​​മാ​​​ക്കേ​​​ക​​​ട​​​വ് റോ​​​ഡ് വി​​​ക​​​സ​​​ന​​​ത്തി​​​ന് അ​​​ഞ്ചു കോ​​​ടി
* ദേ​​​വി​​​കു​​​ളം കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ത്തി​​​ന് മൂ​​​ന്നു കോ​​​ടി
* ഇ​​​ടു​​​ക്കി ജു​​​ഡീ​​​ഷ​​​ൽ കോം​​​പ്ല​​​ക്സി​​​ന് മൂ​​​ന്നു കോ​​​ടി
* പൈ​​​നാ​​​വ് ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി കോ​​​ള​​​ജി​​​ന് ഒ​​​രു കോ​​​ടി
* ചി​​​റ്റൂ​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് 20 കോ​​​ടി.

🔹ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​തും നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ട്രെ​​​ച്ചു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യും സ്ഥി​​​ര​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ച്ച ശേ​​​ഷ​​​മേ ഏ​​​തൊ​​​രു റോ​​​ഡ് ഭാ​​​ഗ​​​വും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സി​​​നു വേ​​​ണ്ടി മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തു പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

🔹ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ കേ​സി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ.
2025 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി 36 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ശാ​ന്തി ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ആ​ണ് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

🔹 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​റി​​​​ക്ഷ​ ക​​​​യ​​​​റി സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ൾ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. വാ​​​​ണി​​​​യം​​​​കു​​​​ളം തൃ​​​​ക്ക​​​​ങ്ങോ​​​​ട്ടു​​​​വ​​​​ച്ച് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​ത​​​​ര​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം.മ​​​​നി​​​ശേ​​​​രി യു​​​​പി സ്കൂ​​​​ളി​​​​ലേ​​​​ക്കു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​യി​​​​രു​​​​ന്ന ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യാ​​​​ണ് എ​​​​തി​​​​രേ​​​​വ​​​​ന്ന മ​​​​റ്റൊ​​​​രു വാ​​​​ഹ​​​​ന​​​​ത്തി​​​​നു സൈ​​​​ഡ് കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ റോ​​​​ഡ​​​​രി​​​​കി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​വി​​​​നു​ മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​യ​​​​ത്. ഉ​​​​ട​​​​നെ ഇ​​​​ത് ഉ​​​​ഗ്ര​​​​ശ​​​​ബ്ദ​​​​ത്തോ​​​​ടു​​​​കൂ​​​​ടി പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ കെ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്.

🔹ത​ല​സ്ഥാ​ന​ത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.അ​ൻ​സ​ർ എ​ന്ന​യാ​ളാ​ണ് സ​ഞ്ജ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. അ​ൻ​സ​റി​നെ​തി​രെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
അ​തേ​സ​മ​യം സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​ൻ​സ​റി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

🔹നെ​ല്ലി​മൂ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ളം കി​ട്ടി​യി​ട്ടു മൂ​ന്നു ദി​വ​സം. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​ര്‍ ദു​രി​ത​ത്തി​ല്‍. അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പൊ​തു​വേ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണ്. കി​ണ​റു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ കു​ഴ​ല്‍​ക്കി​ണ​റു​ക​ളേ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ല​യി​ട​ത്തും ആ​ശ്ര​യി​ക്കു​ന്ന​ത്.
ഈ ​സം​വി​ധാ​ന​മി​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​നു ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്ര​യം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യാ​ണ്. പു​തി​യ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം പൂ​ര്‍​ത്തി​യാ​യി ഒ​രു വ​ര്‍​ഷ​ത്തോ​ളം പ​രി​പാ​ല​നം ബ​ന്ധ​പ്പെ​ട്ട ക​ന്പ​നി​ക്കാ​യി​രു​ന്നു. നി​ല​വി​ല്‍ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കാ​ണ്. പ്ലാ​ന്‍റ് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പു ന​ട​പ​ടി തു​ട​ങ്ങി.

🔹ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​ക്ക​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ന​യ​റ സ്വ​ദേ​ശി പ്രാ​വ് ഉ​ണ്ണി എ​ന്നു​വി​ളി​ക്കു​ന്ന ഉ​ണ്ണി (25), ചെ​ന്നി​ലോ​ട് സ്വ​ദേ​ശി വി​ഷ്ണു (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം രണ്ടിനായിരുന്നു കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം.
ചെ​ന്നി​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ് ഇ​രു​വ​രും ആ​ക്ര​മി​ച്ച​ത്. ചെ​ന്നി​ലോ​ട് ജം​ഗ്ഷ​നു സ​മീ​പം റോ​ഡു​വ​ശ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. ഇ​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യും ഭ​ര്‍​ത്താ​വും മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ഇ​വ​രി​ല്‍ ഒ​രാ​ള്‍ സ്വ​യം പ്ര​കോ​പ​ന​ത്തി​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞു. ഇ​തു ത​ങ്ങ​ളെ പ​റ​ഞ്ഞ​താ​ണെ​ന്നു പ്ര​തി​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

🔹ന​ഷ്ട​പ്പെ​ട്ടു​പോ​യ 40-ഓ​ളം സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ഉ​ട​മ​സ്ഥ​ര്‍​ക്കു ന​ല്‍​കി ഫോ​ര്‍​ട്ട് പോ​ലീ​സ്. ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്. ഐ ​ഫോ​ണ്‍, ഗൂ​ഗി​ള്‍ തു​ട​ങ്ങി​യ വി​ല​കൂ​ടി​യ മോ​ഡ​ലു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.ഈ​സ്റ്റ് ഫോ​ര്‍​ട്ട്, പ​ഴ​വ​ങ്ങാ​ടി, ചാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​രു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ര്‍​ത്തി​കി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദീ​പ​ക് ധ​ന്‍​ഖ​ര്‍, ഫോ​ര്‍​ട്ട് സി.​ഐ എ​സ്.​ബി. പ്ര​വീ​ണ്‍, എ​സ്‌​സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്.

🔹തൃ​ശൂ​രിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ യു​വാ​വി​ന് 47 വ​ര്‍​ഷം ക​ഠി​ന ത​ട​വി​ന് വി​ധി​ച്ചു. വാ​ടാ​ന​പ്പ​ള്ളി ന​ടു​വി​ല്‍​ക്ക​ര പൂ​ശാ​രി അ​മ്പ​ല​ത്തി​ന​ടു​ത്ത് പ​ണി​ക്ക​ശേ​രി അ​മ​ര്‍ തേ​ജ​സ് (26) ആ​ണ് കേ​സി​ലെ പ്ര​തി.ചാ​വ​ക്കാ​ട് അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യെ നി​ര​ന്ത​രം ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.അ​മ​ർ തേ​ജ​സി​ന് 47 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1,40,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം 14 മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.

🔹 കോ​ഴി​ക്കോ​ട് കാ​ക്കൂ​റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​വ​ണ്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം.പ്ര​ഷ​ര്‍ വാ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന് പു​റ​ത്തു​ള്ള ത​റ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്. അ​യ​ൽ​വാ​സി​യാ​ണ് ബോ​ധ​ര​ഹി​ത​നാ​യി വീ​ണ് കി​ട​ക്കു​ന്ന അ​ഭി​ജി​ത്തി​നെ ആ​ദ്യം ക​ണ്ട​ത്.
ഇ​തേ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം അ​ഭി​ജി​ത്തി​നെ ഉ​ട​ൻ ത​ന്നെ ബാ​ലു​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

🔹 ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​റ്റി​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. എ​ന്നാ​ൽ ജാ​മ്യം നേ​ടി പോ​റ്റി പു​റ​ത്തി​റ​ങ്ങി​യാ​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​ഡി. കേ​സി​ൽ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചാ​ൽ ഇ​ന്ന് ത​ന്നെ ഇ​ഡി സ​മ​ൻ‌​സ് അ​യ​യ്ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു വ​രു​ത്താ​നു​ള്ള സ​മ​ൻ​സ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി​യി​രു​ന്നു.

🔹റി​ല​യ​ൻ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​തി​ന്‍റെ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ൾ, അ​നി​ൽ അം​ബാ​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള വ​ൻ​തോ​തി​ലു​ള്ള ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. അ​നി​ൽ അം​ബാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള പ​ണം ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.
നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ൽ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​നി​ൽ അം​ബാ​നി ഇ​ന്ത്യ വി​ട്ടു​പോ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ഉ​റ​പ്പു​ന​ൽ​കി. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് അ​ദ്ദേ​ഹം രാ​ജ്യം വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ന​ട​പ​ടി.
വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​ങ്കോ ഗൂ​ഢാ​ലോ​ച​ന​യോ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സി​ബി​ഐ​യോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​പ​ണം വ​ക​മാ​റ്റി​യ​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്തു​ക​ളി ഉ​ണ്ടെ​ങ്കി​ൽ അ​ത് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

🔹മും​ബൈ ഗോ​രേ​ഗാ​വി​ൽ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​നു​ള്ളി​ൽ ബ​ലൂ​ണു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ നി​റ​ച്ച ബ​ലൂ​ണു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട സ​മ​യം ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കും ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.സ്ത്രീ​യാ​ണ് ലി​ഫ്റ്റി​ലേ​ക്ക് ആ​ദ്യം പ്ര​വേ​ശി​ച്ച​ത്. പി​ന്നാ​ലെ ബ​ലൂ​ൺ വി​ൽ​പ​ന​ക്കാ​ര​നു​മെ​ത്തി. ഒ​ടു​വി​ലാ​യി ഒ​രു യു​വാ​വ് കൂ​ടി ലി​ഫ്റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​യി​രു​ന്നു ബ​ലൂ​ൺ നി​റ​ച്ച പ്ലാ​സ്റ്റി​ക് ക​വ​ർ അ​ഗ്നി​ഗോ​ള​മാ​യി മാ​റി​യ​ത്.ബ​ലൂ​ണു​ക​ളി​ൽ ഏ​ത് ത​രം വാ​ത​ക​മാ​ണ് നി​റ​ച്ചി​രു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹീ​ലി​യം വാ​ത​കം ക​ത്തു​ന്ന​ത​ല്ല. എ​ന്നാ​ൽ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭി​ക്കു​ന്ന ഹൈ​ഡ്ര​ജ​ൻ അ​തി​വേ​ഗം തീ​പി​ടി​ക്കു​ന്ന​താ​ണ്. ഇ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

🔹ഒരു കു​ടും​ബ​ത്തി​ലെ 11 പേ​രെ വ​ധ​ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കി ചൈ​ന​. മ്യാ​ൻ​മ​റി​ൽ വ​ൻ​തോ​തി​ലു​ള്ള അ​ഴി​മ​തി കേ​ന്ദ്ര​ങ്ങ​ളും ചൂ​താ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന മിം​ഗ് കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​യാ​ണ് ചൈ​ന വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.കൊ​ല​പാ​ത​കം, നി​യ​മ​വി​രു​ദ്ധ ത​ട​ങ്ക​ൽ, വ​ഞ്ച​ന, ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്ത​ൽ തു​ട​ങ്ങി​യ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് സെ​ജി​യാംഗ് പ്ര​വി​ശ്യ​യി​ലെ കോ​ട​തി സെ​പ്റ്റം​ബ​റി​ൽ കു​ടും​ബാം​ഗ​ങ്ങ​ളെ ശി​ക്ഷി​ച്ച​താ​യാണ് മാധ്യമങ്ങൾ റി​പ്പോ​ർ​ട്ട് ചെ​യ്തത്. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള മ്യാ​ൻ​മ​റി​ലെ പ​ട്ട​ണ​മാ​യ ലൗ​ക്കൈംഗി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നു മിം​ഗ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സി​നോ​ക​ളും, ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളും, ചു​വ​ന്ന തെ​രു​വു​ക​ളും പ്ര​വ​ർ​ത്തി​ച്ചിരുന്നു.

🔹തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ന്നി ക​​​​പ്പു​​​​യ​​​​ർ​​​​ത്താ​​​​ൻ ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും ര​​ണ്ടാം ക​​പ്പു​​യ​​ർ​​ത്താ​​ൻ സ്മൃ​​​​തി മ​​​​ന്ദാ​​​​ന ന​​​​യി​​​​ക്കു​​​​ന്ന റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു​​​​വും ഇ​​​​ന്നു ക​​​​ലാ​​​​ശ പോ​​​​രാ​​​​ട്ട​​​​ത്തി​​​​നി​​​​റ​​​​ങ്ങും.വ​​​​നി​​​​താ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഡ​​​​ബ്ല്യു​​​​പി​​​​എ​​​​ൽ) ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ൽ മ​​​​ത്സ​​​​രം രാ​​​​ത്രി 7.30ന് ​​​​വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ൽ ന​​​​ട​​​​ക്കും. പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ടോ​​​​പ്പ​​​​റാ​​​​യി ബം​​​​ഗ​​​​ളൂ​​​​രു ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​പ്പോ​​​​ൾ പ്ലേ ​​​​ഓ​​​​ഫ് എ​​​​ലി​​​​മി​​​​നേ​​​​റ്റ​​​​റി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് ജ​​​​യ​​​​ന്‍റ്സി​​​​നെ ഏ​​​​ഴ് വി​​​​ക്ക​​​​റ്റി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യും ക​​​​ലാ​​​​ശ​​​​പ്പോ​​​​രി​​​​ന് യോ​​​​ഗ്യ​​​​ത നേ​​​​ടി.

🔹സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ ചി​​ത്രം ഇ​​ന്നു വ്യ​​ക്ത​​മാ​​കും. കി​​രീ​​ടം പോ​​രാ​​ട്ടം ആ​​രൊ​​ക്കെ​​ ത​​മ്മി​​ല്‍ എ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന സെ​​മി ഇ​​ന്ന് അ​​ര​​ങ്ങേ​​റും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ല്‍ റെ​​യി​​ല്‍​വേ​​സും സ​​ര്‍​വീ​​സ​​സും ഏ​​റ്റു​​മു​​ട്ടും. രാ​​വി​​ലെ 11നാ​​ണ് ഈ ​​മ​​ത്സ​​രം. ഉ​​ച്ച​​യ്ക്ക് 1.30നു ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി​​യി​​ല്‍ കേ​​ര​​ള​​വും പ​​ഞ്ചാ​​ബും ഏ​​റ്റു​​മു​​ട്ടും.ക്വാ​​ര്‍​ട്ട​​റി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാ​​മി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ളം സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സീ​​സ​​ണി​​ല്‍ ഇ​​തു​​വ​​രെ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി കേ​​ര​​ളം 11 ഗോ​​ള്‍ അ​​ടി​​ച്ചു, മൂ​​ന്നു ഗോ​​ള്‍ വ​​ഴ​​ങ്ങി. ആ​​ക്ര​​മ​​ണ​​വും പ്ര​​തി​​രോ​​ധ​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ചാ​​ണ് കേ​​ര​​ളം ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. സ​​ര്‍​വീ​​സ​​സി​​നെ​​തി​​രേ മാ​​ത്ര​​മാ​​ണ് (1-0നു ​​തോ​​റ്റു) കേ​​ര​​ള​​ത്തി​​നു ഗോ​​ള്‍ നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത്.
സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ ഇ​​തു​​വ​​രെ ഏ​​ഴ് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ടീ​​മാ​​ണ് കേ​​ര​​ളം. ക​​ഴി​​ഞ്ഞ സീ​​സ​​ണ്‍ ഉ​​ള്‍​പ്പെ​​ടെ ഒ​​മ്പ​​ത് ത​​വ​​ണ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പു​​മാ​​യി. ഇ​​ന്നു പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ല്‍ സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ 17-ാം ഫൈ​​ന​​ല്‍ പ്ര​​വേ​​ശ​​മാ​​ണ് സാ​​ധ്യ​​മാ​​കു​​ക. 2021-22 സീ​​സ​​ണി​​ലാ​​ണ് കേ​​ര​​ളം അ​​വ​​സാ​​നം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

🔹എ​സ്.​എ​സ്. രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം വാ​രാ​ണ​സി​യി​ൽ കും​ഭ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​ഹേ​ഷ് ബാ​ബു​വി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കും​ഭ ഒ​രു ക്രൂ​ര​നാ​യ വി​ല്ല​നാ​ണെ​ന്ന് പൃ​ഥ്വി​രാ​ജ് ത​ന്നെ പ​റ​യു​ന്നു.ശ​രീ​രം ത​ള​ർ​ന്ന് വീ​ൽ​ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന വി​ല്ല​നാ​ണെ​ങ്കി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ ബു​ദ്ധി​ശ​ക്തി കൊ​ണ്ടും ക്രൂ​ര​ത കൊ​ണ്ടും ഭ​യാ​ന​ക​മാ​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് കും​ഭ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ടു​ത്തി​ടെ ഹോ​ളി​വു​ഡ് മാ​ധ്യ​മ​മാ​യ കൊ​ളൈ​ഡ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് കും​ഭ​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.
‘‘എ​ന്‍റെ കൈ​കാ​ലു​ക​ൾ അ​ബ​ദ്ധ​വ​ശാ​ൽ പോ​ലും ച​ലി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​വ അ​തീ​വ സു​ര​ക്ഷി​ത​മാ​യാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. അ​വ വ​ല്ലാ​തെ മു​റു​ക്കി കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന​ല്ല ഇ​തി​ന​ർ​ഥം, മ​റി​ച്ച് ഒ​രു പ്ര​ത്യേ​ക മെ​ക്കാ​നി​സം ഉ​പ​യോ​ഗി​ച്ച് അ​വ​യെ കൃ​ത്യ​മാ​യി ലോ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്.അ​തു​കൊ​ണ്ട് ത​ന്നെ, ഒ​രു ഈ​ച്ച വ​ന്നി​രു​ന്നാ​ൽ പോ​ലും അ​ബോ​ധ​പൂ​ർ​വ​മാ​യി എ​ന്‍റെ കൈ​ക​ളോ കാ​ലു​ക​ളോ ച​ലി​ക്കി​ല്ലെ​ന്ന് എ​നി​ക്ക് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കും. കും​ഭ എ​ന്ന ക​ഥാ​പാ​ത്രം അ​ത്ര ല​ളി​ത​മാ​യ ഒ​ന്ന​ല്ല; സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്ക് നോ​ക്കി ‘ഇ​ത് എ​ന്‍റെ അ​വ​യ​വ​മ​ല്ല’ എ​ന്ന് വി​ശ്വ​സി​ക്കാ​ൻ ത​ക്ക​വ​ണ്ണം അ​ത്ര​മേ​ൽ തീ​വ്ര​മാ​യ ഒ​രു മാ​ന​സി​ക അ​ക​ൽ​ച്ച അ​യാ​ൾ​ക്കു​ണ്ട്.
വെ​റു​മൊ​രു ചി​ത്രം കാ​ണു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ഊ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ഈ ​വീ​ൽ​ചെ​യ​റി​ന്‍റെ പ്രാ​ധാ​ന്യം. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​വും അ​യാ​ളു​ടെ മ​ന​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഈ ​വീ​ൽ​ചെ​യ​ർ അ​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ​യും ചി​ന്ത​ക​ളു​ടെ​യും ഒ​രു അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റു​ന്നു. ശാ​രീ​രി​ക​മാ​യി ത​ള​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യും ഭ​യാ​ന​ക​മാ​യ രീ​തി​യി​ൽ ചി​ന്തി​ക്കു​ന്ന​വ​നു​മാ​ണ് അ​യാ​ൾ. വീ​ൽ​ചെ​യ​ർ അ​യാ​ളു​ടെ ചി​ന്ത​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് തോ​ന്നും വി​ധ​മാ​ണ് അ​ത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, കും​ഭ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വെ​റു​മൊ​രു ഉ​പ​ക​ര​ണം മാ​ത്ര​മ​ല്ല ഈ ​വീ​ൽ​ചെ​യ​ർ; മ​റി​ച്ച് അ​യാ​ളു​ടെ ത​ന്നെ ചി​ന്ത​ക​ളു​ടെ​യും അ​സ്തി​ത്വ​ത്തി​ന്‍റെ​യും ഒ​രു എ​ക്സ്റ്റ​ൻ​ഷ​ൻ കൂ​ടി​യാ​ണ​ത്.’’ പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.

💦 ഗുരുജിയുടെ വാക്കുകൾ

സമൂഹ മാധ്യമങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ചില അച്ചടക്കങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിന്റെ പൊതുവേദിയായി അതു മാറി. പ്രതികരണശേഷി നഷ്ടമാകുന്നുവെന്ന പരിദേവനങ്ങള്‍ക്കിടെയാണ്, സമൂഹത്തിന് മനസ്സ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍. പങ്കുവെക്കാനുമുള്ള ഇടമായത്. എന്നാല്‍, അതിനു വേണ്ടി ഉപയോഗിക്കുന്ന “സമയമാണ്” പ്രധാനം. പുതിയ ലോകത്തിന്റെ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാല്‍ ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്മ..

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com